പ്രശസ്ത സംവിധായകനും നടനുമായ മേജർ രവിക്കു സോഷ്യൽ മീഡിയ നൽകിയ ഒരു വിമർശനം അദ്ദേഹം ഒരു വർഗീയ വാദി ആണ് എന്നതായിരുന്നു. എന്നാൽ പ്രളയ സമയത്തും മറ്റും അദ്ദേഹം കാഴ്ച വെച്ച രക്ഷ പ്രവർത്തനങ്ങളും അതുപോലെ അദ്ദേഹത്തിന്റെ വാക്കുകളും ഒരുപാട് പേരെ അതിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോഴിതാ ഒരു പുതിയ ചിത്രത്തിൽ മുസ്ലിം കഥാപാത്രമായി ആണ് അദ്ദേഹം എത്തുന്നത്. ഒരു യഥാർത്ഥ മുസ്ലിമിന് ഈ ചിത്രം ഇഷ്ടപെടും എന്നും ഒരുപക്ഷെ ചിലരുടെ എങ്കിലും മനസ്സിൽ തനിക്കുള്ള വർഗീയ വാദി എന്ന തെറ്റായ ധാരണ ഈ ചിത്രം കാണുന്നതിലൂടെ മാറും എന്നും അദ്ദേഹം പ്രത്യാശിക്കുന്നു. മതംമാറ്റം മുഖ്യ പ്രമേയമായ ഈ ചിത്രത്തിന്റെ പേര് ‘കുഞ്ഞിരാമന്റെ കുപ്പായം’ എന്നാണ്.
സജിത മഠത്തിൽ, തലൈവാസൽ വിജയ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം ആണ് മേജർ രവിയും ഒരു നിർണ്ണായക കഥാപാത്രത്തിന് ഈ ചിത്രത്തിൽ ജീവൻ നൽകുന്നത്. മതംമാറ്റം വിഷയമായി വരുന്നത് കൊണ്ട് രണ്ട് തവണ സിനിമയുടെ റിലീസ് മാറ്റി വയ്‌ക്കേണ്ടി വന്നതായി ഈ ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞിരുന്നു. മതം എന്നത് ഒരു വിഷയമായി വരുന്നത് കൊണ്ട് എന്തിനാണ് ഒരു സിനിമയോട് അകൽച്ച കാണിക്കുന്നതെന്നാണ് മേജർ രവി ചോദിക്കുന്നത്. വിശുദ്ധ ഖുറാനിൽ പറയുന്നത് മാത്രമാണ് ഈ സിനിമയിലും പറയുന്നതെന്നും സ്വാർത്ഥതയ്ക്ക് വേണ്ടി മതം മാറുന്നത് ശരിയല്ലെന്നുള്ള കാര്യം മാത്രമാണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നതെന്നും മേജർ രവി പറഞ്ഞു. നാട്ടിലെ ഏറ്റവും വലിയ വർഗീയവാദിയായിട്ടാണ് ചിലർ തന്നെ കാണുന്നതെന്നും ആ സാഹചര്യത്തിൽ ഈ ചിത്രത്തിലെ വേഷം തന്നെ ഏറെ സഹായിച്ചു എന്നും മേജർ രവി വെളിപ്പെടുത്തി. ഖുറാനിലുള്ള കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്ന മുസ്ലിയാരുടെ വേഷമാണ് മേജർ രവി കുഞ്ഞിരാമന്റെ കുപ്പായ’ത്തിൽ അവതരിപ്പിക്കുന്നത്. സിദ്ധിഖ് ചേന്ദമംഗലൂരാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.