[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

പൊട്ടിച്ചിരിയുടെ ആഘോഷവുമായി മാർഗ്ഗംകളി ട്രൈലെർ

ബിബിൻ ജോർജ് നായകനായി എത്തുന്ന മാർഗം കളി എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നാണ് റിലീസ് ചെയ്തത്. ബിബിൻ ജോർജ്, ഹാരിഷ് കണാരൻ, സിദ്ദിഖ്, ബൈജു എന്നിവരുടെ കിടിലൻ കോമഡി നമ്പറുകൾ കൊണ്ട് സമൃദ്ധമായ ഈ ട്രൈലെർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. കോമഡിയും പ്രണയവും ആവേശകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ ആവും ഈ ചിത്രം എന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ട്രൈലെർ നമ്മുക്ക് തരുന്നത്. കുട്ടനാടൻ മാർപാപ്പ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ശശാങ്കൻ മയ്യനാട് ആണ്. നായകനായ ബിബിൻ ജോർജ് തന്നെയാണ് ഈ ചിത്രത്തിലെ സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. 

നമിത പ്രമോദ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങൾ വിഷ്ണു ഉണികൃഷ്ണനൊപ്പം ചേർന്ന് രചിച്ച ബിബിൻ, ഷാഫി ചിത്രമായ ഒരു പഴയ ബോംബ് കഥയിലൂടെ ആണ് നായകനായി എത്തിയത്. ഒരു യമണ്ടൻ പ്രേമ കഥയിലെ വില്ലനായും ബിബിൻ പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന മാർഗം കളി  എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. ബിബിൻ ജോർജ്, നമിത പ്രമോദ്, ബൈജു, സിദ്ദിഖ്, ശാന്തി കൃഷ്ണ, ഹാരിഷ് കണാരൻ, ഗൗരി കൃഷ്ണൻ , സ്വാതി, ധർമജൻ, രഞ്ജി പണിക്കർ, ദിനേശ് പ്രഭാകർ, ബിന്ദു പണിക്കർ തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.