[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പുതുമുഖ താര ചിത്രം ഷിബുവിന് പ്രശംസയുമായി ബിബിൻ ജോർജ്..!

നവാഗതനായ കാർത്തിക് രാമകൃഷ്ണൻ നായകനായി എത്തിയ ഷിബു എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയും ആയി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും രചയിതാവും ആയ ബിബിൻ ജോർജ്. ഷിബു എന്ന ചിത്രം താൻ കണ്ടു എന്നും തനിക്കു ഈ ചിത്രം ഒരുപാട് ഇഷ്ടമായി എന്നും ബിബിൻ പറയുന്നു. മാത്രമല്ല കാർത്തിക് രാമകൃഷ്ണൻ എന്ന പുതുമുഖം ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നും ബിബിൻ ജോർജ് പറഞ്ഞു. ഈ മികച്ച ചിത്രത്തിനും ഇതിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും പ്രേക്ഷകരുടെ പിന്തുണ ഉണ്ടാകണം എന്നു അഭ്യർത്ഥിച്ച ബിബിൻ കാർത്തിക്കിനെ തന്റെ അഭിനന്ദനങ്ങളും അറിയിച്ചു. ഒരു വീഡിയോ വഴിയാണ് ഷിബുവിനേയും കാർത്തിക് രാമകൃഷ്ണൻ എന്ന അഭിനേതാവിനേയും കുറിച്ചുള്ള തന്റെ അഭിപ്രായം ബിബിൻ പങ്കു വെച്ചത്.

അർജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഷിബു കാർഗോ സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി അഞ്ജു കുര്യൻ ആണ്. ഐശ്വര്യ, സലിം കുമാർ, ബിജു കുട്ടൻ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, സ്നേഹ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ ഷബീർ അഹമ്മദ് ഒരുക്കിയ ദൃശ്യങ്ങളും മികച്ചു നിന്നു. കോമെഡിയും, ത്രില്ലും, പ്രണയവും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ, ഒരു അടിപൊളി എന്റെർറ്റൈനെർ ആണ് ഷിബു എന്നാണ് പ്രേക്ഷകാഭിപ്രായം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.