മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഈ വരുന്ന വിഷുവിനു റിലീസ് ചെയ്യാൻ പോവുകയാണ്. പുലി മുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് എന്ന നവാഗതനായ നിർമ്മാതാവ് ആണ്. മുപ്പതു കോടി രൂപ മുടക്കിയാണ് ഈ ചിത്രം അദ്ദേഹം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മുപ്പതു വർഷം മുൻപ് ഗൾഫിൽ ടാക്സി ഡ്രൈവർ ആയി എത്തിയ നെൽസൺ തന്റെ പരിശ്രമത്തിലൂടെ സ്വന്തമായി ലോറികൾ വാങ്ങുകയും ഈ കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തയാളാണ്. ഒരു ടാക്സി ഡ്രൈവറിൽ നിന്ന് മുപ്പതു കോടി ചിത്രത്തിന്റെ നിർമ്മാതാവ് എന്ന ലേബൽ വരുമ്പോഴും നെൽസൺ ഐപ്പ് ഇപ്പോഴും മനസ്സ് കൊണ്ട് ആ പഴയ സാധാരണക്കാരൻ തന്നെയാണ്.
സത്യസന്ധതയും ദൈവ ഭയവും പരിശ്രമവും ആണ് തന്നെ ഈ നിലയിൽ എത്തിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഏവർക്കും ഒരു പ്രചോദനം തന്നെയാണ് നെൽസൺ ഐപ്പ് എന്ന ഈ കുന്നംകുളം സ്വദേശിയുടെ ജീവിത കഥ എന്ന് പറയാം. ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജ ഈ വരുന്ന ഏപ്രിൽ മാസത്തിൽ വിഷു റിലീസ് ആയി പ്രദർശനം ആരംഭിക്കും. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ഐറ്റം ഡാൻസുമായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇതിലെ ഗാനങ്ങളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.