[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജയ് വൈ എസ് ആർ; ആർപ്പു വിളികളൊടെ മെഗാസ്റ്റാറിനു ആദരവുമായി തെലുങ്കു സിനിമ പ്രേമികൾ

മെഗാ സ്റ്റാർ മമ്മൂട്ടി വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് മഹി വി രാഘവ് രചിച്ചു സംവിധാനം ചെയ്ത യാത്ര. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. അദ്ദേഹം ആന്ധ്രയിൽ നടത്തിയ പദയാത്രയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറഞ്ഞത്. മമ്മൂട്ടിയുടെ മികച്ച പ്രകടനം ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. തെലുങ്കു സിനിമാ  പ്രേമികളെയും വൈ എസ് ആർ ആരാധകരെയും ഈ ചിത്രം ഏറെ സംതൃപ്തരാക്കി എന്ന് തന്നെ പറയാം. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ബോക്സ് ഓഫീസിൽ ഒരു തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും ആന്ധ്രയിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് യാത്ര നേടിയെടുത്തത്. അതിന്റെ ഭാഗമായി യാത്രയുടെ വിജയാഘോഷം അവിടെ കുറച്ചു ദിവസം മുൻപ് നടന്നു.

വൈ എസ് ആർ ആയി മികച്ച പ്രകടനം സ്‌ക്രീനിൽ കാഴ്ച വെച്ച മമ്മൂട്ടിക്ക് ഗംഭീര സ്വീകരണം ആണ് നൽകിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും വൈ എസ് ആർ ആരാധകരും  ഉൾപ്പെടെ ഒട്ടേറെ പേര് ആ ചടങ്ങിൽ പങ്കെടുത്തു. അവിടെ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കഴിഞ്ഞു. ചടങ്ങിൽ മമ്മൂട്ടിയുടെ പ്രസംഗം എത്തിയപ്പോൾ ജയ് വൈ എസ് ആർ വിളികളോടെയാണ് കാണികൾ അദ്ദേഹത്തെ സ്വീകരിച്ചത്. സിനിമാ പ്രേമികൾക്കിടയിലും വൈ എസ് ആർ ആരാധകർക്കിടയിലും മികച്ച പ്രതികരണം സൃഷ്‌ടിച്ച യാത്ര വരുന്ന തിരഞ്ഞെടുപ്പിൽ വൈ എസ് ആറിന്റെ  മകൻ ജഗന് അനുകൂലമായ രാഷ്ട്രീയ സാഹചര്യവും അവിടെ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.