[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആടിലെ ഡ്യൂഡ് വീണ്ടുമെത്തുന്നു; വിനായകനെ നായകനാക്കി ചിത്രമൊരുക്കാൻ മിഥുൻ മാനുവൽ തോമസ്..!

മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാളി  പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത് ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ്. ഇപ്പോൾ ആട് 3 യും അദ്ദേഹം പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയും കഴിഞ്ഞ ദിവസം മിഥുൻ മാനുവൽ തോമസ് പുറത്തു വിട്ടു. ജയസൂര്യ നായകനായ ആടിലെ ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് വിനായകൻ അവതരിപ്പിച്ച ഡ്യൂഡ്. ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു വിനായകൻ നായകനായി എത്തുന്ന ഒരു ചിത്രം ഒരുക്കാനുള്ള പ്ലാനിൽ ആണ് മിഥുൻ മാനുവൽ തോമസ്. അതിനു വേണ്ടി ശെരിയായ ഒരു തിരക്കഥക്കു വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. ഡ്യൂഡ് എന്ന കഥാപാത്രം അത്രയധികം ജനസ്വീകാര്യത ആണ് നേടിയെടുത്തത്. ഒരുപക്ഷെ വിനായകൻ എന്ന നടന്റെ ഏറ്റവും മികച്ച കോമഡി പെർഫോമൻസ് നമ്മൾ കണ്ടത് ഡ്യൂഡിലൂടെ ആണെന്ന് പറയാൻ സാധിക്കും. 

കാളിദാസ് ജയറാം- ഐശ്വര്യ ലക്ഷ്മി ടീം ഒന്നിച്ച അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് ആണ് മിഥുൻ മാനുവൽ തോമസിന്റെ ഉടൻ റിലീസിന് എത്താൻ പോകുന്ന ചിത്രം. അതിനു ശേഷം താൻ ചെയ്യാൻ പോകുന്നത് തീർത്തും വ്യത്യസ്തമായ , ഇത് വരെ താൻ ചെയ്തിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു സിനിമയാകും എന്നാണ് മിഥുൻ പറയുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ  കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ് എന്നും മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരോട് പറയുന്നു. ഏതായാലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മലയാളികളുടെ ഈ പ്രിയ സംവിധായകൻ.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.