[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ ഉപകാരം തിരിച്ചു നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു; ദുൽഖറിന് നന്ദി പറഞ്ഞ് മാധവൻ

ചാര്‍ലി സിനിമയുടെ തമിഴ് റീമേക്ക് ആയ മാര റിലീസ് ചെയ്യാനൊരുങ്ങവെ ദുൽഖറിന് നന്ദി പറഞ്ഞ് നടൻ മാധവൻ. ചിത്രത്തിന്റെ റിലീസിന് മുൻപായി എത്തിയ പുതിയ ട്രെയിലറിൽ ദുൽഖർ സൽമാൻ ആലപിച്ച കവിത ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറിന് വോയ്സ് ഓവർ ആയാണ് ദുൽഖർ കവിത ആലപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ താരത്തിന് നന്ദി അറിയിച്ച് മാധവൻ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ. സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമായിരിക്കുന്നതില്‍ ഏറെ അഭിമാനിക്കാന്‍ വക തരുന്നയാളാണ് താങ്കള്‍. മാരാ രണ്ടാം ട്രെയിലറില്‍ കവിത ആലപിക്കാന്‍ ഏറെ സ്‌പെഷലായുള്ളൊരാളെയാണ് ഞങ്ങള്‍ തേടിയത്. അപ്പോള്‍ താങ്കള്‍ ഏറെ ഉത്സാഹത്തോടെ, അനുഗ്രഹാശിസ്സുകളോടെ വന്ന് നല്ലൊരു കാര്യമാണ് ചെയ്തു തന്നത്. മാരയില്‍ കുറച്ച് ചാര്‍ലിയെ നിറച്ച് ഏറെ സ്‌പെഷ്യലാക്കി തന്നതിന് നന്ദി. എന്നെങ്കിലും ഒരിക്കൽ ഈ ഉപകാരം നിനക്ക് തിരിച്ച് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. നന്ദി ദുൽഖർ- മാധവൻ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.

തമിഴ് പതിപ്പിന്റെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും മാധവന്റെ വീഡിയോയ്ക്ക് മറുപടിയായി ദുൽഖറും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. മാരയില്‍ ഞങ്ങളുടെ ചാര്‍ലിയേയും ഉള്‍പ്പെടുത്താന്‍ കാണിച്ച താങ്കള്‍ക്കും ടീമിനും ഒത്തിരി നന്ദി. മാരയ്ക്ക് ചാര്‍ലി ടീമിന്റെ വക എല്ലാ ആശംസകളും നേരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ചാർലിയുടെ തമിഴ് റീമേക്ക് കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് മാരാ. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാർ. ആവശ്യമായ മാറ്റങ്ങളോടെയാണ് ചാർലി തമിഴിൽ ഒരുക്കുക എന്ന് അണിയറപ്രവർത്തകർ മുൻപ് വ്യക്തമാക്കിയിരുന്നു. ദിലീപ് കുമാര്‍ ആണ് മാരയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഭുവന്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒ.ടി.ടി. റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.