[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ എങ്ങനെ മോഹൻലാൽ ആയി എന്ന് ഇപ്പോൾ മനസിലായി: ദുർഗ കൃഷ്‌ണ

താരരാജാവായ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് നടി ദുർഗ കൃഷ്‌ണ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാലിന്റെ അനിയത്തിയായി ദുർഗ അഭിനയിച്ചത്. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമായിരുന്നുവെന്നും അത് തനിക്ക് വളരെയേറെ സന്തോഷം നൽകിയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ പറയുന്നു. മോഹന്‍ലാല്‍ എങ്ങനെ മോഹന്‍ലാലായി എന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്. വലിപ്പ ചെറുപ്പങ്ങളൊന്നും നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. അതിപ്പോള്‍ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയില്‍ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദുർഗ പറയുന്നു.

ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്ന ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. അത് തീര്‍ത്തും സ്വപ്നതുല്യമായ കാര്യമായിരുന്നു. അതും ലാലേട്ടന്റെ അനിയത്തി ആയിട്ട്. വളരെ സന്തോഷം തോന്നുന്നു. സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ചെറുതും വലുതും എന്ന രീതിയില്‍ സിനിമകളെ ഞാന്‍ നോക്കി കാണാറില്ല. അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ ഗ്യാപ്പ് വരുന്നതെന്നും ദുർഗ വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് കടുത്ത ആരാധനയിലാണെന്നും പലപ്പോഴും തുറന്ന് പറയാറുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദുര്‍ഗയും കാമുകന്‍ അര്‍ജുനും മോഹന്‍ലാലിനൊപ്പം എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.