[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റൈലിഷായി വീണ്ടുംമെഗാസ്റ്റാർ: ഹോളിവുഡ് ലെവലെന്ന് ആരാധകർ

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അടിമുടി ദുരൂഹത നിറച്ചായിരുന്നു അണിയറപ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടത്. ഹോളിവുഡ് ലെവല്‍ ആണെന്നായിരുന്നു ആരാധകരുടെ ഭാഷ്യം. ഇതിന് പിന്നാലെ പോസ്റ്റര്‍ പ്രശസ്ത അമേരിക്കന്‍ ടിവി സിരീസ് ആയ ബ്രേക്കിംഗ് ബാഡിന്‍റെ പബ്ലിസിറ്റി മെറ്റീരിയല്‍ കോപ്പിയടിച്ചതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രീസ്റ്റ് പോസ്റ്ററിന് ആധാരമായ മമ്മൂട്ടിയുടെ ഒറിജിനല്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഓള്‍ഡ് മങ്ക്സ് ഈ ആരോപണത്തെ തള്ളിയിരുന്നു. ഇപ്പോൾ ദ പ്രീസ്റ്റിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ മാസ് ലുക്കാണ് പോസ്റ്ററിന്റെ ആകര്‍ഷണം. ഈ പോസ്റ്ററും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവരോടൊപ്പം നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് ബാലതാരം ബേബി മോണിക്കയും പ്രീസ്റ്റിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൊറർ മിസ്റ്റീരിയസ്- ത്രില്ലർ ചിത്രമായാണ് ദി പ്രീസ്റ്റ് ഒരുങ്ങുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വിവാഹ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…

1 day ago

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

3 days ago

‘തളിരോമലേ… ചെറുതൂവലേ…’; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…

4 days ago

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ “ജൂലൈ 24 ന് തിയേറ്ററിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…

1 week ago

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

3 weeks ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

4 weeks ago

This website uses cookies.