ചാര്‍ലി സിനിമയുടെ തമിഴ് റീമേക്ക് ആയ മാര റിലീസ് ചെയ്യാനൊരുങ്ങവെ ദുൽഖറിന് നന്ദി പറഞ്ഞ് നടൻ മാധവൻ. ചിത്രത്തിന്റെ റിലീസിന് മുൻപായി എത്തിയ പുതിയ ട്രെയിലറിൽ ദുൽഖർ സൽമാൻ ആലപിച്ച കവിത ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്ലറിന് വോയ്സ് ഓവർ ആയാണ് ദുൽഖർ കവിത ആലപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ താരത്തിന് നന്ദി അറിയിച്ച് മാധവൻ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ. സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമായിരിക്കുന്നതില്‍ ഏറെ അഭിമാനിക്കാന്‍ വക തരുന്നയാളാണ് താങ്കള്‍. മാരാ രണ്ടാം ട്രെയിലറില്‍ കവിത ആലപിക്കാന്‍ ഏറെ സ്‌പെഷലായുള്ളൊരാളെയാണ് ഞങ്ങള്‍ തേടിയത്. അപ്പോള്‍ താങ്കള്‍ ഏറെ ഉത്സാഹത്തോടെ, അനുഗ്രഹാശിസ്സുകളോടെ വന്ന് നല്ലൊരു കാര്യമാണ് ചെയ്തു തന്നത്. മാരയില്‍ കുറച്ച് ചാര്‍ലിയെ നിറച്ച് ഏറെ സ്‌പെഷ്യലാക്കി തന്നതിന് നന്ദി. എന്നെങ്കിലും ഒരിക്കൽ ഈ ഉപകാരം നിനക്ക് തിരിച്ച് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. നന്ദി ദുൽഖർ- മാധവൻ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
തമിഴ് പതിപ്പിന്റെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നും മാധവന്റെ വീഡിയോയ്ക്ക് മറുപടിയായി ദുൽഖറും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. മാരയില്‍ ഞങ്ങളുടെ ചാര്‍ലിയേയും ഉള്‍പ്പെടുത്താന്‍ കാണിച്ച താങ്കള്‍ക്കും ടീമിനും ഒത്തിരി നന്ദി. മാരയ്ക്ക് ചാര്‍ലി ടീമിന്റെ വക എല്ലാ ആശംസകളും നേരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ചാർലിയുടെ തമിഴ് റീമേക്ക് കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് മാരാ. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാർ. ആവശ്യമായ മാറ്റങ്ങളോടെയാണ് ചാർലി തമിഴിൽ ഒരുക്കുക എന്ന് അണിയറപ്രവർത്തകർ മുൻപ് വ്യക്തമാക്കിയിരുന്നു. ദിലീപ് കുമാര്‍ ആണ് മാരയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഭുവന്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്. തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒ.ടി.ടി. റിലീസ് തിരഞ്ഞെടുക്കുകയായിരുന്നു.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.