തമിഴ് സിനിമയിലെ രണ്ട് അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ് മാധവനും സൂര്യയും. ഒരുപാട് വർഷമായുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. അത്കൊണ്ട് തന്നെ മാധവൻ സംവിധാനം ചെയ്ത റോക്കെട്രീ; ദി നമ്പി എഫ്ഫക്റ്റ് എന്ന ചിത്രത്തിൽ സൂര്യ അതിഥി വേഷം ചെയ്തത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് സൂര്യയും മാധവനും പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ സൂര്യ ചെയ്തു സൂപ്പർ വിജയം നേടിയ രണ്ടു ചിത്രങ്ങൾ ആദ്യം തനിക്കായിരുന്നു വന്നതെന്നും, അത് താൻ ഒഴിവാക്കാനുണ്ടായ കാരണവും വെളിപ്പെടുത്തുകയാണ് മാധവൻ. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ കാക്ക കാക്ക, എ ആർ മുരുഗദോസ് ഒരുക്കിയ ഗജിനി എന്നിവയ്‌യായിരുന്നു ആ ചിത്രങ്ങൾ. ആ രണ്ടു ചിത്രങ്ങളും താൻ പല കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി എന്നും, വളരെ ഈസി ആയി കരിയറിനെ കണ്ടിരുന്ന താൻ ആ സമയത്തു ഒട്ടും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലായിരുന്നതാവാം അതൊക്കെ അന്നൊഴിവാക്കി വിടാൻ കാരണമെന്നും മാധവൻ പറയുന്നു.
ഗജിനിയൊക്കെ സൂര്യ ചെയ്തത് അതിമനോഹരമായാണ് എന്നും, ആ ചിത്രത്തിന് വേണ്ടി സൂര്യ ശാരീരികമായി എടുത്ത പരിശ്രമം കണ്ട് താൻ അത്ഭുതപ്പെട്ടെന്നും മാധവൻ പറയുന്നു. ശരിക്കും, കഥാപാത്രത്തിന്റെ പൂർണ്ണതക്കായി സൂര്യ നടത്തിയ ആ പരിശ്രമമാണ് തന്റെ കണ്ണ് തുറപ്പിച്ചതെന്നും കരിയറിൽ കൂടുതൽ പരിശ്രമം എടുക്കാനും കൂടുതൽ ഫോക്കസ് ചെയ്യാനുമൊക്കെ തന്നെ പ്രേരിപ്പിച്ചത് സൂര്യയാണെന്നും മാധവൻ പറയുന്നു. സിനിമാ ഇൻഡസ്ട്രിയിൽ ഒരുപാട് സൗഹൃദങ്ങൾ ഇല്ലാതിരുന്ന താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത് സൂര്യയിൽ നിന്നും ജ്യോതികയിൽ നിന്നുമാണെന്നും മാധവൻ വെളിപ്പെടുത്തി. മണി രത്‌നം ഒരുക്കിയ ആയുധ എഴുത്ത് എന്ന ചിത്രത്തിൽ സൂര്യ- മാധവൻ ടീം ഒരുമിച്ചെത്തിയിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.