ധനുഷ്- ടോവിനോ ചിത്രമായ മാരി 2 ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. വമ്പൻ റിലീസ് ആയി കേരളത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളത്തിന്റെ യുവ താരമായ ടോവിനോ തോമസിന്റെ വില്ലൻ വേഷം തന്നെയാണ്. ഭീജ അഥവാ താനാറ്റോസ് എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിലെ വില്ലൻ ഗെറ്റപ്പിൽ ഉള്ള ടോവിനോയുടെ കിടിലൻ സ്റ്റില്ലുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്. അതോടൊപ്പം തന്നെ ട്രൈലെർ നമ്മുക്ക് സമ്മാനിച്ച രംഗങ്ങളും ഈ ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകൾ ആണ് സമ്മാനിക്കുന്നത്.
ഒരു നടൻ എന്ന നിലയിൽ ഓരോ ചിത്രത്തിലൂടെയും തന്റെ വളർച്ച നമ്മുക്ക് കാണിച്ചു തരുന്ന ഈ യുവ നടൻ വില്ലൻ വേഷത്തിൽ തകർക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ധനുഷ് നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രേമത്തിലൂടെ ശ്രദ്ധേയയായ സായി പല്ലവി ആണ്. ബാലാജി മോഹൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം ആണ്. വണ്ടർ ബാർ സ്റ്റുഡിയോയുടെ ബാനറിൽ ധനുഷ് തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. യുവാൻ ശങ്കർ രാജയുടെ സംഗീതവും ഏറെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. സൂപ്പർ ഹിറ്റായ മാരിയുടെ രണ്ടാം ഭാഗം എന്ന നിലയിൽ പ്രേക്ഷകർക്ക് ഈ ചിത്രത്തിലുള്ള പ്രതീക്ഷ വളരെ മുകളിലുമാണ്. വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.