[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജോഷിയാണ് താരം; പൊറിഞ്ചു മറിയം ജോസിന് പ്രശംസയുമായി പ്രശസ്ത സംവിധായകൻ എം എ നിഷാദ്..!

പൊറിഞ്ചു മറിയം ജോസ് എന്ന തന്റെ പുതിയ ചിത്രം വമ്പൻ വിജയമാക്കി തീർത്തു കൊണ്ട് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരു വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. അഭിലാഷ് എൻ ചന്ദ്രൻ എന്ന നവാഗതനായ രചയിതാവ് തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി ജോഷിയുടെ മേക്കിങ് ആണെന്നു പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നു. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ ടൈറ്റിൽ റോളുകൾ ചെയ്ത ഈ ചിത്രം ഇപ്പോൾ ബോക്‌സ് ഓഫീസിൽ പടയോട്ടം നടത്തുകയാണ്. ജെക്സ് ബിജോയ് ഒരുക്കിയ സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ദൃശ്യങ്ങളും മനോഹരമാക്കിയ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ എം എ നിഷാദ് ആണ്.

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “ജോഷിയേട്ടനാണ് താരം..!!! അതെ അങ്ങനെ തന്നെ പറയണം.. ഇത് ”പൊറിഞ്ചം മറിയം ജോസ്” എന്ന അദ്ദേഹത്തിന്റ്റെ പുതിയ ചിത്രം കണ്ട ശേഷമുളള അഭിപ്രായമല്ല… കുഞ്ഞ് നാളിൽ അനശ്വരനായ ജയൻ അഭിനയിച്ച ”മൂർഖൻ” എന്ന ചിത്രം കണ്ട അന്ന് മുതൽ ഇന്ന വരെ, സക്രീനിൽ സംവിധാനം- ജോഷി എന്നെഴുതി കാണിക്കുമ്പോൾ തോന്നുന്ന ആവേശം അത് ഒട്ടും ചോർന്നിട്ടില്ല… കാരണം ജോഷി ചിത്രമാണ്.. ആസ്വാദനത്തിന്റ്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട് കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന കാഴ്ച്ചകൾ ഈ സംവിധായകൻ ദൃശ്യവൽകരിച്ചിരിക്കുമെന്നൊരുറപ്പ് കേരളത്തിലെ ഓരോ പ്രേക്ഷകനുമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എ വേഴ്‌സറ്റൈൽ ഡയറക്ടർ. വിശേഷണങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. ഞങ്ങൾ സംവിധായകർക്ക് ഒരു പ്രചോദനമാണ് ജോഷിയേട്ടൻ. എത്രയെത്ര സിനിമകൾ, ചെറു താരങ്ങൾ മുതൽ സൂപ്പർ താരങ്ങൾ വരെ ജോഷി ചിത്രത്തിന്റ്റെ ഭാഗമാകാൻ കൊതിക്കുന്നു അന്നും, ഇന്നും. നസീർ സാർ മുതൽ ജോജു വരെ അദ്ദേഹത്തിന്റ്റെ ചിത്രത്തിൽ നായകന്മാരായി. ഒരു സംവിധായകന്റ്റെ സിനിമ പല ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ടെന്കിൽ അത് ജോഷിയേട്ടന്റ്റെ സിനിമയായ മമ്മൂട്ടി നായകനായ ”ന്യൂഡെൽഹി”യാണ്. ക്രാഫ്റ്റിംങ്ങിലും,മേക്കിങ്ങിലും മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നാണ് ന്യൂഡെൽഹി.
ജോഷി-മമ്മൂട്ടി കൂട്ട് കെട്ടിന്റ്റെ സിനിമകളായ ”സംഘം”,കൗരവർ,മഹായാനം,നായർ സാബ്,നിറക്കൂട്ട് ഇവയെല്ലാം പ്രേക്ഷക പ്രശംസ ലഭിച്ച സിനിമകളായിരുന്നു..
”ജനുവരി ഒരോർമ്മ”എന്ന ചിത്രത്തിലൂടെ മോഹൻലാൽ ജോഷി ചിത്രങ്ങളിലെ നിറ സാന്നിധ്യമായി..എത്രയോ ഹിറ്റുകളാണ് ആ കൂട്ട് കെട്ടിൽ നിന്ന് പിറവിയെടുത്തത്…”റൺ ബേബി റൺ”, നരൻ തുടങ്ങിയ ചിത്രങ്ങൾ.. ദിലീപിനൊപ്പം ലയൺ, സുരേഷ് ഗോപിക്കൊപ്പം ലേലം, പത്രം… അങ്ങനെ നിരവധി ചിത്രങ്ങൾ ഈ ഹിറ്റ് മേക്കർക്ക് മാത്രം സ്വന്തം… ‘പൊറിഞ്ചു മറിയം ജോസ്”
അതൊരു മാസ് ചിത്രമാണ്. പ്രേക്ഷകരുടെ മർമ്മമറിഞ്ഞ് സംവിധാനം ചെയ്ത ചിത്രം. അത്രയൊന്നും പുതുമ അവകാശപ്പെടാനില്ലാത്ത ഒരു പ്രമേയം…കണ്ടും കേട്ടും മടുത്ത് എന്ന് വേണമെന്കിൽ വിമർശനാത്മകമായി പറയാം. എന്നാൽ ജോഷി മാജിക്ക് അതിനെയൊക്കെ കടത്തി വെട്ടിയിരിക്കുന്നു..എല്ലാ സിനിമകളും സംവിധായകന്റ്റെ കല അല്ലായിരിക്കാം..എന്നാൽ ഈ സിനിമ സംവിധായകന്റ്റെ കല തന്നെയാണ്..ദുർബലമാകാവുന്ന ഒരു കഥയേ വളരെ കൈയ്യൊതുക്കത്തോടെ ജോഷി എന്ന സംവിധായകൻ അവതരിപ്പിച്ചു..കലാപരമായി തന്നെ…
ചെമ്പൻ വിനോദ് പൊളിച്ചു…ജോജുവിന് ഇനി തിരക്കുകളുടെ നാളുകളായിരിക്കുമെന്ന് ഈ ചിത്രം അടിവരയിട്ടുറപ്പിക്കുന്നു,നൈല ഉഷ മറിയം എന്ന കഥാപാത്രത്തെ മോശമാക്കിയില്ല..വില്ലനായി വന്ന പയ്യൻ ഫഹദിനെ അനുകരിക്കാൻ പരിശ്രമിച്ച് അമ്പേ പരാജയപ്പെട്ടു എന്ന കാര്യവും മറച്ച് വെക്കുന്നില്ല,വിജയ രാഘവനും,അനിൽ പി നെടുമങ്ങാടും കസറി…ക്യാമറ വളരെ നന്നായി..നല്ല ഫ്രെയിംസ്…ഒരു വട്ടം ധൈര്യമായി കാണാം.

എന്തൊക്കെ പോരായ്മകളുണ്ടെന്കിലും
”പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തിന്റ്റെ നായകനും താരവും ജോഷിയേട്ടനാണ്. അഭിമുഖങ്ങൾക്ക് മുഖം കൊടുക്കാറില്ല അദ്ദേഹം,സ്റ്റേജിൽ കയറി ഷോകാണിക്കാറുമില്ല..അത്തരം കാര്യങ്ങളോടൊക്കെ എന്നും വിമുഖത കാണിച്ചിട്ടുണ്ട് അദ്ദേഹം. ക്യാമറയിലെ പുറകിൽ നിന്ന് കൊണ്ട് അദ്ദേഹം ഹിറ്റുകൾ സൃഷ്ടിക്കുന്ന റിയൽ ഷോ മേക്കർ. അതെ ജോഷിയേട്ടനാണ് താരം. ഒരു പടം ഹിറ്റാകുമ്പോൾ, പി ആർ വർക്ക് നടത്തി തന്റ്റെ സിനിമ ഉദാത്തമാണെന്ന രീതിയിൽ ചാനലുകളിലും,സോഷ്യൽ മീഡിയയിലും വന്ന് വീമ്പിളക്കുന്ന ചില ന്യൂജെൻ സംവിധായക പ്രതിഭകൾ ജോഷിയേട്ടന്റ്റെ അടുത്ത് ഗുരുദക്ഷിണ വെക്കുന്നത് നന്നായിരിക്കും…പി ആർ വർക്കല്ല സിനിമ എന്ന് മനസ്സിലാക്കണമെന്കിൽ.”.

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

2 days ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

2 days ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

4 days ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

4 days ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

4 days ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

4 days ago

This website uses cookies.