പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ഒരുക്കിയ മാമാങ്കം എന്ന മമ്മൂട്ടി ചിത്രം ഈ വരുന്ന വ്യാഴാഴ്ച മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാത്രമല്ല സംവിധായകൻ എം പദ്മകുമാറിന്റെ കരിയറിലെയും ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ജോജു ജോർജ് ചിത്രത്തിന് ശേഷം ആണ് എം പദ്മകുമാർ മാമാങ്കത്തിലേക്കു എത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി നാല് ഭാഷകളിൽ ആയാണ് ഈ ചിത്രം ഡിസംബർ 12 നു റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ താൻ പൂർണ്ണ സംതൃപ്തൻ ആണെന്നും മുഴുവൻ ജോലികളും കഴിഞ്ഞു ചിത്രത്തിന്റെ ഫൈനൽ ഔട്ട്പുട്ട് താൻ കണ്ടു എന്നും പറയുകയാണ് എം പദ്മകുമാർ.
ഒറ്റയിരുപ്പിനാണ് താൻ ഈ ചിത്രം കണ്ടു തീർത്തത് എന്നും തീർച്ചയായും മാമാങ്കം ഒരു നല്ല സിനിമ ആയിരിക്കും എന്നും എം പദ്മകുമാർ പറയുന്നു. പക്ഷേ ഡിസംബര്‍ 12 ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ കണ്ടു നല്ല സിനിമയാണെന്ന് അവരിൽ നിന്ന് കേള്‍ക്കണം എന്നും എങ്കിൽ മാത്രമേ പൂര്‍ണ തൃപ്തിയുണ്ടാകൂ എന്നും അദ്ദേഹം പറയുന്നു. നല്ല സിനിമയാണെന്ന് പ്രേക്ഷകരാണ് പറയേണ്ടത് എന്നും എങ്കിലേ അത് പൂര്‍ണതയിലെത്തൂ എന്നും ഈ സംവിധായകൻ ദുബായിൽ നടന്ന മാമാങ്കം പ്രചാരണ പരിപാടിയിൽ പറഞ്ഞു. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം 55 കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയത്. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍ ആണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.