ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്നത് ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും ആണ് . പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒരു മാസ്സ് ട്രൈലെർ ആണ് രണ്ടു ദിവസം മുൻപേ റിലീസ് ചെയ്തത്. കിടിലൻ മാസ്സ് രംഗങ്ങളും ഡയലോഗുകളും വിഷ്വലുകളും സംഗീതവും എല്ലാം നിറഞ്ഞ ഈ ട്രൈലെർ എഡിറ്റ് ചെയ്‌തത് പ്രശസ്ത എഡിറ്റർ ആയ ഡോൺ മാക്സ് ആണ്. ചിത്രം എഡിറ്റ് ചെയ്തത് സംജിത് മുഹമ്മദ് ആണെങ്കിലും ട്രൈലെർ എഡിറ്റ് ഡോൺ മാക്സ് നിർവഹിച്ചത് പൃഥ്വിരാജിന്റെ പ്രത്യേക താല്പര്യ പ്രകാരം ആണ്. ഇപ്പോൾ ട്രെയ്‌ലറിന്റെ എഡിറ്റിംഗിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് അദ്ദേഹം നേടി എടുക്കുന്നത്. ഇരുപതു ദിവസം എടുത്തു ആണ് ട്രൈലെർ എഡിറ്റ് ചെയ്തത് എന്നും അതുപോലെ ട്രെയ്‌ലറിന്റെ അതേ വേഗത തന്നെ ചിത്രത്തിനും ഉണ്ടെന്നും ഡോൺ മാക്സ് പറയുന്നു.
ഒരു ബോളിവുഡ് സിനിമ പോലെ വമ്പൻ ക്യാൻവാസിൽ ആണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ചിത്രം ഗംഭീരമായി തന്നെ വന്നിട്ടുണ്ടെന്നും ലൂസിഫർ ഇപ്പോഴേ കണ്ടു കഴിഞ്ഞ ഡോൺ മാക്സ് പറയുന്നു. മോഹൻലാലിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നും അദ്ദേഹം പറയുന്നു. ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. മാർച്ച് 28 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മലയാളം കണ്ട എക്കാലത്തേയും ഏറ്റവും വലിയ റിലീസ് ആവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ ചിത്രമായ ഒടിയൻ ആണ് ഇപ്പോൾ ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.