മോഹൻലാൽ ചിത്രമായ ലൂസിഫർ റെക്കോർഡുകൾ ഓരോന്നായി ഇപ്പോഴും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്തു 40 ദിവസങ്ങൾ പിന്നിട്ടിട്ടും ഗംഭീര കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രം ഇപ്പോൾ മറ്റൊരു അപൂർവ നേട്ടം കൂടി കൈവരിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 30000 ഷോകൾ കളിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന റെക്കോർഡ് ആണ് ലൂസിഫർ നേടിയത്. 41000 ത്തിൽ അധികം ഷോസ് കേരളത്തിലെ റിലീസിങ് സ്‌ക്രീനുകളിൽ നിന്ന് കളിച്ച മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകൻ ആണ് ഈ ലിസ്റ്റിൽ ഒന്നാമൻ. അന്യ ഭാഷ ചിത്രം കൂടി കണക്കിലെടുത്താൽ ലൂസിഫർ ഈ ലിസ്റ്റിൽ മൂന്നാമത് ആണ്. ബാഹുബലി 2 എന്ന ചിത്രം കേരളത്തിലെ റിലീസിംഗ് സ്‌ക്രീനുകളിൽ നിന്ന് 36000 ത്തോളം ഷോസ് കളിച്ചിട്ടുണ്ട്.
ഈ ലിസ്റ്റിലെ നാലാം സ്ഥാനത്തു നിൽക്കുന്നതും മോഹൻലാൽ ചിത്രം തന്നെയാണ്. 26000 ഷോസ് കേരളത്തിലെ റിലീസിംഗ് സെന്ററുകളിൽ നിന്ന് കളിച്ച ദൃശ്യം ആണ് അത്. 24000 ത്തോളം ഷോസ് കളിച്ചു അഞ്ചാം സ്ഥാനത്തു ഉള്ള കായംകുളം കൊച്ചുണ്ണിയിലും മോഹൻലാലിൻറെ സാന്നിധ്യം ഉണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഷോസ് കളിച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചു സ്ഥാനത്തുള്ളതിൽ നാലെണ്ണത്തിലും മോഹൻലാൽ എന്ന താര ചക്രവർത്തി മഹാമേരു പോലെ നിറഞ്ഞു നിൽക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 10000 ത്തിനു മുകളിൽ ഷോസ് കളിച്ച ആദ്യ മലയാള ചിത്രമായി മാറിയ ലൂസിഫർ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 5000 ഷോക്ക് മുകളിൽ കളിച്ച ആദ്യ മലയാള ചിത്രമാണ്. ലോകമെമ്പാടുനിന്നും 50000 ഷോക്ക് മുകളിൽ കളിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടത്തിലേക്കാണ് ലൂസിഫർ ഇപ്പോൾ മുന്നേറുന്നത്. ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 130 കോടി പിന്നിട്ടു കഴിഞ്ഞു. 170 കോടിയോളം ആണ് ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് എത്തി നിൽക്കുന്നത് എന്നാണ് സൂചന.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.