[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പത്താം ക്ലാസ്സിൽ എ പ്ലസ് വിജയവുമായി ഞാൻ പ്രകാശൻ താരം..!!

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തു വിട്ടത്. റെക്കോർഡ് വിജയവുമായി കേരളത്തിലെ വിദ്യാർത്ഥികൾ തിളങ്ങിയപ്പോൾ അതോടൊപ്പം കഴിഞ്ഞ വർഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച  ഒരു മിന്നും താരവും തിളക്കമാർന്ന വിജയം  കൈവരിച്ചു. ഞാൻ പ്രകാശൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ നായികമാരിൽ ഒരാളായി എത്തിയ ദേവിക സഞ്ജയ് ആണ് പത്താം ക്ലാസ്സിൽ എ പ്ലസ് വിജയം കരസ്ഥമാക്കിയത്. 500 ഇൽ 486 മാർക്ക് ആണ് ദേവിക നേടിയെടുത്തത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ദേവിക പഠിച്ചത് കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആണ്. ഞാൻ പ്രകാശൻ എന്ന സത്യൻ അന്തിക്കാട്- ഫഹദ് ഫാസിൽ ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രം ആയുള്ള പ്രകടനം ദേവികക്ക് ഏറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു.

സോഷ്യൽ മീഡിയയിലും അതോടെ താരമായ ദേവിക ഇപ്പോൾ പത്താം ക്ലാസ് വിജയത്തിന്റെ സന്തോഷത്തിൽ ആണ്. ഷൂട്ടിങ്ങിനു ഇടയിൽ ക്ലാസ് നഷ്ടമായെങ്കിലും അതിനെയെല്ലാം മറികടന്നാണ് കഠിന പരിശ്രമത്തിലൂടെ ദേവിക ഉന്നത വിജയം കരസ്ഥമാക്കിയത്. പോലീസ് ഉദ്യോഗസ്ഥൻ ആയ പി കെ സഞ്ജയ് ശ്രീലത എന്നിവരുടെ മകളാണ് ദേവിക. ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം അമ്പതു കോടി കളക്ഷൻ നേടുന്ന ഫഹദിന്റെ ആദ്യ ചിത്രവുമായി മാറി.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.