മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായക നിരയിലെ പ്രധാനിയാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആളാണ് അദ്ദേഹം. അതിൽ ദൃശ്യം എന്ന മോഹൻലാൽ ചിത്രം മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി ക്ലബ് ചിത്രവും അതുപോലെ ആറു ഭാഷകളിലേക്ക് റീമേക് ചെയ്യുകയും ചെയ്ത സിനിമയുമാണ്. ദൃശ്യം 2 ആണെങ്കിൽ ആഗോള തലത്തിൽ വരെ വമ്പൻ ശ്രദ്ധയും വിജയവും നേടിയ ചിത്രവും. ഇത് കൂടാതെ ദൃശ്യം തമിഴിൽ പാപനാശം എന്ന പേരിൽ സംവിധാനം ചെയ്ത ജീത്തു ജോസഫ്, ഇപ്പോൾ ദൃശ്യം 2 തെലുങ്കിലും സംവിധാനം ചെയ്തു കഴിഞ്ഞു. തമിഴിൽ കാർത്തി നായകനായ തമ്പി, ബോളിവുഡിൽ ഇമ്രാൻ ഹാഷ്മി നായകനായ ദി ബോഡി എന്ന ചിത്രവും ഒരുക്കിയിട്ടുള്ള ജീത്തു ജോസഫ് റാം എന്ന മോഹൻലാൽ ചിത്രവും പകുതിയോളം പൂർത്തിയാക്കി വെച്ചിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം തന്റെ നാലാമത്തെ ചിത്രമായ ട്വൽത് മാൻ ചെയ്യാൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ജീത്തു ജോസഫ്. മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, സുരേഷ് ഗോപി, കമൽ ഹാസൻ, കാർത്തി, വെങ്കിടേഷ് എന്നിവരെ വെച്ചൊക്കെ ചിത്രങ്ങൾ ഒരുക്കിയ ജീത്തു ഇതുവരെ ഒരു മമ്മൂട്ടി ചിത്രം ഒരുക്കിയിട്ടില്ല.
മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുൽകർ സൽമാനെയും വെച്ച് ചിത്രം ഒരുക്കുമോ എന്ന ചോദ്യത്തിന് ജീത്തു പറയുന്ന മറുപടി, അദ്ദേഹം അതിനു ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. രണ്ടു പേർക്കും പറ്റിയ ചില പ്രമേയങ്ങൾ കയ്യിൽ ഉണ്ടെന്നും, അത് ഒരു സമ്പൂർണ്ണ കഥ ആയി രൂപപ്പെട്ടാൽ തീർച്ചയായും അവരെ വെച്ച് ചിത്രം ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു. ദുൽഖറിനെ വെച്ച് ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നു എങ്കിലും അതിന്റെ കഥ പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ആ പ്രൊജക്റ്റ് വേണ്ടെന്നു വെക്കുകയായിരുന്നു എന്നും ജീത്തു വെളിപ്പെടുത്തി. ട്വൽത് മാനിനു ശേഷം മോഹൻലാൽ നായകനായ റാം എന്ന ചിത്രം പൂർത്തിയാക്കാനുള്ള ജീത്തു, ആസിഫ് അലി നായകനാവുന്ന ഒരു ചിത്രം കൂടി ചെയ്യും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് കൂടാതെ മോഹൻലാൽ നായകനായ ഒരു ബിഗ് ബഡ്ജറ്റ് ത്രില്ലർ, അതുപോലെ ദൃശ്യം 3 എന്നിവയും ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന പ്രൊജെക്ടുകൾ ആണെന്നും സൂചനകൾ ഉണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.