[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇത് ഒരുമാതിരി, ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയുന്ന പോലെ ആയല്ലോ; പൃഥ്വിരാജ് സുകുമാരന് ദുൽകർ സൽമാന്റെ മറുപടി..!

മലയാള സിനിമയിലെ തിരക്കേറിയ താരങ്ങൾ ആണ് പൃഥ്വിരാജ് സുകുമാരനും ദുൽകർ സൽമാനും. കഴിഞ്ഞ രണ്ടു മാസമായി ലോക്ക് ഡൌൺ മൂലം വീട്ടിൽ ഇരിക്കുകയായിരുന്ന ഇരുവരും ഇപ്പോൾ തങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങുകയാണ്. വെള്ളിത്തിരക്കു പുറത്തു വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. പരസ്പരം ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് ഇരുവരും ഇടുന്ന കമന്റുകൾ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ അതുപോലെ വീണ്ടും ഇരുവരുടേയും ഇൻസ്റ്റാഗ്രാം കമന്റുകൾ ഇപ്പോൾ വൈറൽ ആവുകയാണ്. വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്കു പൃഥ്വിരാജ് നൽകിയ കമന്റും അതിനു ദുൽകർ നൽകിയ മറുപടിയും ആണ് തരംഗമായതു. രണ്ടു പേരുടെയും കമന്റുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. 

ദുൽകർ പങ്കു വെച്ച ഫോട്ടോയുടെ കോമ്പോസിഷൻ കണ്ട പൃഥ്വിരാജ് കുറിച്ചത്, “‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ ഞാന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം”, എന്നാണ്. എന്നാൽ അതിനു മറുപടിയുമായി അപ്പോൾ തന്നെ ദുൽക്കറും എത്തി. ദുൽഖറിന്റെ മറുപടി ഇങ്ങനെ, “‘ഇത് ഒരുമാതിരി, ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ’. ഏതായാലും ഇരുവരുടേയും വാക്കുകൾ ആരാധകരിൽ ഏറെ ചിരി പടർത്തി എന്നതാണ് സത്യം. തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ചിത്രങ്ങളിൽ സജീവമാണ് ഇപ്പോൾ ദുൽകർ സൽമാൻ. പൃഥ്വിരാജ് ആണെങ്കിൽ ഭ്രമം എന്ന ചിത്രം പൂർത്തിയാക്കിയിട്ടു ഇനി മോഹൻലാൽ നായകനായ ബ്രോ ഡാഡി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.