[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോജിയിലെ ജോമോൻ തമിഴ്‌നാട്ടിലും ഹിറ്റ്; പുതിയ തമിഴ് ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചു വിശാൽ..!

ഈ വർഷം ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ചിത്രമായിരുന്നു ജോജി. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടിയെടുത്തത്. നായകൻ ഫഹദ് ഫാസിൽ ആയിരുന്നു എങ്കിലും ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് ജോമോൻ  എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് ആണ്. ജോജി എന്ന ഫഹദ് കഥാപാത്രത്തിന്റെ ചേട്ടൻ ആയാണ് ബാബുരാജ് അഭിനയിച്ചത്. ഇതിലെ ബാബുരാജിന്റെ ഡയലോഗുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറി. ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ജോമോൻ എന്നാണ് പ്രേക്ഷകരുടേയും നിരൂപകരുടേയും അഭിപ്രായം. ഏതായാലും ആമസോൺ റിലീസ് ആയതു കൊണ്ട് തന്നെ പാൻ ഇന്ത്യൻ റീച് കിട്ടിയ ഈ ചിത്രത്തിലെ ബാബുരാജിന്റെ പ്രകടനം തമിഴ് സിനിമയിലെ പ്രമുഖരേയും അമ്പരപ്പിച്ചു. അതിന്റെ ഫലമായി തന്റെ പുതിയ തമിഴ് ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് നടനും നിർമ്മാതാവും ആയ വിശാൽ.

തു പ ശരവണന്‍റെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് ബാബുരാജ്  അഭിനയിക്കുന്നത്‌. തെലുങ്ക്, തമിഴ് താരം ഡിംപിള്‍ ഹയതി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലൻ ആയാണ് ബാബുരാജ് അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് നെഗറ്റീവ് ഷേഡ് ഉണ്ടെങ്കിലും വില്ലൻ എന്ന് പറയാൻ ആവില്ലെന്ന് ബാബുരാജ് പറയുന്നു. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജ്ഉം അവതരിപ്പിക്കുന്ന മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെ സമാന്തരമായി മുന്നോട്ടു പോകുന്ന മൂന്നു സ്റ്റോറിലൈനുകൾ ചേർന്നതാണ് ഈ ചിത്രമെന്നും ഇതിലേക്ക് തന്നെ ക്ഷണിച്ചു കൊണ്ട് വിശാൽ നേരിട്ട് ഫോൺ ചെയ്യുകയായിരുന്നു എന്നും ബാബുരാജ് പറഞ്ഞു. ഈ മാസം പത്തിന് ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യുന്ന ബാബുരാജ് ഇതിനു വേണ്ടി മുപ്പതു ദിവസമാണ് നൽകിയിരിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. 

webdesk

Recent Posts

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

2 hours ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

4 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

This website uses cookies.