[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

150 കോടി രൂപയ്ക്കു തമിഴ് സൂപ്പർ താരം ധനുഷിന് വീട് ഒരുങ്ങുന്നു; പ്രത്യേകതകൾ കേട്ടമ്പരന്നു ആരാധകർ..

തമിഴും ബോളിവുഡും കടന്നു ഇപ്പോൾ ഹോളിവുഡിൽ എത്തി നിൽക്കുന്ന തമിഴ് സൂപ്പർ താരമാണ് ധനുഷ്. നടനും സംവിധായകനും നിർമ്മാതാവും ആയ ധനുഷ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളുടെ ഭർത്താവും കൂടിയാണ്. പ്രശസ്ത സംവിധായകൻ സെൽവ രാഘവൻ ആണ് ധനുഷിന്റെ സഹോദരൻ. കൈ നിറയെ വമ്പൻ പ്രൊജെക്ടുകളുമായി തിരക്കിലുള്ള ധനുഷ് നെറ്റ് ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ദി ഗ്രേ മാൻ എന്ന ഹോളിവുഡ് ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചു തീർന്നതേ ഉള്ളു. എന്നാൽ ഇപ്പോൾ ധനുഷ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത് തന്റെ ഏതെങ്കിലും സിനിമയുടെ പേരിലല്ല. പകരം, അദ്ദേഹം നിർമ്മിക്കാൻ പോകുന്ന പുതിയ വീടിന്റെ പേരിലാണ്. 150 കോടി രൂപയ്ക്കാണ് ധനുഷ് തന്റെ പുതിയ വീട് നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിൽ തന്നെയാണ് ധനുഷിനും വീട് ഒരുങ്ങുന്നത്. 

150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് ധനുഷിന്റെ ആഡംബര വീട് ഒരുങ്ങുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരിൽ ആയിരുന്നു വീട് പണിയുന്നതിന് മുൻപുള്ള ഭൂമി പൂജ നടന്നത്. ഭാര്യാപിതാവായ സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന പോയസ് ഗാർഡനിലെ വീടിന്റെ അടുത്ത് തന്നെയാണ് ധനുഷിന്റെ ഈ പുതിയ വീടും വരുന്നത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തീയേറ്ററുമെല്ലാം ഈ വീട്ടിൽ ഉണ്ടാകുമെന്നും ഈ വീട് പൂർണമായും സ്മാർട് ടെക്‌നോളജിയിൽ ആണ് നിർമിക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ധനുഷിന്റെ ഭാര്യയുടെ പേര് ഐശ്വര്യ എന്നും മക്കളുടെ പേര് ലിംഗ, യാത്ര എന്നുമാണ്. ഇപ്പോൾ ആൽവാർപേട്ടിലാണ് ധനുഷ് കുടുംബസമേതം താമസിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.