[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആമസോണിനെ ഞെട്ടിച്ച വിജയിസം; വൈറലായി ആമസോൺ പ്രൈം ട്വീറ്റ്..!

ഇന്ത്യയുടെ പ്രാദേശിക സിനിമാ മാർക്കറ്റിൽ ശ്കതമായ സാന്നിധ്യമായി മാറിയ ഒടിടി പ്ലാറ്റ്‌ഫോമാണ് ആമസോൺ പ്രൈം. മലയാളം, തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിൽ ഭൂരിഭാഗവും ആമസോൺ പ്രൈം റിലീസ് ആയി ആണ് എത്താറുള്ളത്. ബോളിവുഡിൽ നേരത്തെ തന്നെ തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രങ്ങളേക്കാൾ ആമസോൺ പ്രൈം നു കാഴ്ചക്കാരെ കിട്ടുന്നതും അഭിനന്ദനം കിട്ടുന്നതും സൗത്ത് ഇന്ത്യൻ സിനിമകൾ പ്രീമിയർ ചെയ്യുമ്പോഴാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം 2 എന്ന മലയാള ചിത്രം ആഗോള തലത്തിൽ വരെ നേടിയെടുത്ത പ്രശംസ. അതുപോലെ ആമസോൺ പ്രൈം നു വലിയ കാഴ്ചക്കാരെ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദളപതി വിജയ് നായകനായ മാസ്റ്റർ. ഇത്തരം ചിത്രങ്ങൾ വമ്പൻ വിജയം നേടുന്നത് കൊണ്ട് തന്നെ വിജയ്, മോഹൻലാൽ തുടങ്ങിയ സൗത്ത് ഇന്ത്യൻ താരങ്ങളെ കുറിച്ച് ഇടയ്ക്കു ഇടയ്ക്കു ട്വീറ്റ് ചെയ്യുന്നതും ആമസോണിന്റെ പതിവാണ്. ഇപ്പോഴിതാ അതിൽ വിജയ്‌യെ കുറിച്ച് ഇടുന്ന ട്വീറ്റുകൾക്കു ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ് എന്ന് സൂചിപ്പിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് ആമസോൺ പ്രൈം.

തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെ പുറത്തു വിട്ട ഒരു ചിത്രത്തിലൂടെ ആണ് ആമസോൺ പ്രൈം ഇത് സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത കൂടിയ നാല് കാര്യങ്ങൾ എന്ന് പറഞ്ഞിട്ട് അവർ കൊടുത്തിരിക്കുന്നത് ഒരു ചീറ്റ പുലി, ഒരു വിമാനം, പ്രകാശത്തിന്റെ വേഗം എന്നിവയോടൊപ്പം വിജയ്‌യുടെ ഒരു ചിത്രമാണ്. അതിനു വിശദീകരണമായി അവർ കുറിച്ചിരിക്കുന്നത്, വിജയ്‌യെ കുറിച്ച് എന്തെങ്കിലും ട്വീറ്റ് ചെയ്താൽ അതിനു വിജയ് ആരാധകരിൽ നിന്നും ലഭിക്കുന്ന അഭൂതപൂർവമായ പ്രതികരണത്തെ കുറിച്ചാണ്. ട്വിറ്ററിൽ വളരെയധികം സജീവമായ വിജയ് ആരാധകർ ഒട്ടേറെ ഹാഷ്ടാഗ് റെക്കോർഡുകൾ ആണ് ഇതിനോടകം സൃഷ്ടിച്ചിട്ടുള്ളത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.