ഇന്ത്യൻ സിനിമയുടെ ഷോമാൻ എന്നാണ് ശങ്കർ അറിയപ്പെടുന്നത്. തന്റെ ഓരോ ചിത്രത്തിലൂടെയും ഇന്ത്യൻ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുകയാണ് ശങ്കർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 ഒരുക്കിയ ശങ്കർ അതിന്റെ വിജയം സമ്മാനിച്ച സന്തോഷത്തിൽ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് കമല ഹാസനെ നായകനാക്കി ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇന്ത്യന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പോവുകയാണ് ശങ്കർ ഇപ്പോൾ. കമല ഹാസൻ നായകനാവുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികാ വേഷം ചെയ്യുന്നത്. കമല ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം ആയേക്കാം ഇന്ത്യൻ 2 എന്ന് അദ്ദേഹം തന്നെ സൂചന തരികയും ചെയ്തു. പ്രമേയം ഒത്തു വന്നാൽ മലയാളത്തിലും സിനിമയൊരുക്കാൻ ആഗ്രഹം ഉണ്ടെന്നാണ് ശങ്കർ പറയുന്നത്.
ശങ്കറിന്റെ എല്ലാ ചിത്രങ്ങളിലും പണ്ട് മുതലേ മലയാള നടമാർ ഉണ്ടെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ വന്ന എന്തിരൻ 2 എന്ന ചിത്രത്തിലും മലയാളത്തിൽ നിന്ന് കലാഭവൻ ഷാജോൺ ഉണ്ടായിരുന്നു. കലാഭവൻ മണി ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ മലയാളി സാന്നിധ്യം. കൊച്ചിൻ ഹനീഫ, സുരേഷ് ഗോപി, നെടുമുടി വേണു തുടങ്ങി ഒട്ടേറെ മലയാള നടൻമാർ ശങ്കർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇന്ത്യൻ 2 ലും നെടുമുടി വേണു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന. രജനികാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയാണ് അദ്ദേഹം എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.