[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കിംഗ് ഫിഷ്; ബ്യൂട്ടിഫുള്ളിനും ട്രിവാൻഡ്രം ലോഡ്ജിനും ശേഷം അനൂപ് മേനോൻ- വി കെ പ്രകാശ് ടീം വീണ്ടും എത്തുന്നു.


ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ പ്രേക്ഷക  ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ വി കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും പ്രശസ്ത സംവിധായകൻ രഞ്ജിത്തുമാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കോയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. നിത്യ മേനോനെ നായികയാക്കി ഒരുക്കിയ പ്രാണ എന്ന ബഹുഭാഷാ ചിത്രത്തിന് ശേഷം വി കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. പ്രാണ അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.
                                    അഞ്ജലി മേനോൻ ഒരുക്കിയ പൃഥ്വിരാജ്- നസ്രിയ ചിത്രമായ കൂടെക്കു ശേഷം സംവിധായകൻ രഞ്ജിത് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കിംഗ് ഫിഷ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രമാണ് അനൂപ് മേനോന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കുറച്ചു നാളുകൾക്കു ശേഷമാണു അനൂപ് മേനോൻ വീണ്ടും എഴുത്തിലേക്ക് മടങ്ങി വരുന്നത്. മലയാളികൾക്ക് മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് അനൂപ് മേനോനും വി കെ പ്രകാശും. ഇവർ ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ വീണ്ടും ഒരു മികച്ച ചിത്രം തന്നെ നമ്മുക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.