യുവ താരം കാളിദാസ് ജയറാം ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. കാളിദാസിനുള്ള ജന്മദിന സമ്മാനമായി ഈ യുവ താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കഴിഞ്ഞു. കിടിലൻ ലുക്കിലാണ് കാളിദാസ് ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്, അലമാര , ആട് 2 എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്.
അർജന്റീന ഫുട്ബോൾ ടീമിന്റെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലും കാളിദാസ് ജയറാം ആണ് നായക വേഷം ചെയ്യുന്നത്. ആ ചിത്രവും ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ ഈ വർഷം ആണ് കാളിദാസ് നായകനായി അരങ്ങേറിയത്. ജിത്തു ജോസെഫ് സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസ് റൗഡി ആണ് കാളിദാസ് ജയറാമിന്റെ അടുത്ത റിലീസ്. ആ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന അർജെന്റിന ഫാൻസ് കാട്ടൂർ കടവ് നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.