ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന, നിറഞ്ഞു നിൽക്കുന്ന മലയാള താരമാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. ഉടൽ എന്ന തന്റെ പുതിയ റിലീസിന് മുൻപ് നൽകിയ അഭിമുഖങ്ങളിൽ ധ്യാൻ നടത്തിയ രസകരമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി നിൽക്കുന്നത്. അതിനൊപ്പം തന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തെക്കുറിച്ചും ധ്യാൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടിയിരുന്നു. നിവിൻ പോളി, നയൻ താര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ താനാ ചിത്രം ആദ്യം പ്ലാൻ ചെയ്തത് ദുൽഖർ സൽമാനെ വെച്ചാണെന്ന് വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ.
തീരുമാനിച്ചിരുന്നെന്നും, അതിനു വേണ്ടി അദ്ദേഹത്തോട് സംസാരിച്ചു സമയമൊക്കെ വാങ്ങിയിരുന്നുവെന്നുമാണ് ധ്യാൻ പറയുന്നത്. പിന്നീട് ഈ ചിത്രം നിവിനിലേക്ക് പോവുകയായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. ദുൽഖർ നായകനായി ആലോചിച്ചപ്പോൾ ഈ രൂപത്തിലായിരുന്നില്ല ചിത്രത്തിന്റെ കഥയെന്നും ധ്യാൻ വെളിപ്പെടുത്തി. ലൗ ആക്ഷൻ ഡ്രാമ ഇഷ്ട്ടപ്പെടാത്ത ഒരുപാട് പ്രേക്ഷകരുണ്ടെന്നും അതിലൊരാൾ താൻ തന്നെയാണെന്നും ധ്യാൻ പറഞ്ഞു. ആ ചിത്രം വിജയിച്ചത് നിവിൻ പോളി, നയൻ താര എന്നിവരുടെ താരമൂല്യം കൊണ്ടും അതിലെ പാട്ടുകൾ ഹിറ്റായത് കൊണ്ടുമാണെന്നും ധ്യാൻ പറഞ്ഞിരുന്നു. ധ്യാൻ, ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവരഭിനയിച്ച ഉടലെന്ന ചിത്രം മേയ് ഇരുപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിൻെറ ടീസർ വലിയ ശ്രദ്ധയാണ് നേടിയത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.