ഇന്ന് തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ വലിയ വിജയങ്ങൾ സമ്മാനിച്ച ലോകേഷ് ഇപ്പോൾ തന്റെ അഞ്ചാമത്തെ ചിത്രമായ ദളപതി 67 ആരംഭിച്ചിരിക്കുകയാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടെ അദ്ദേഹം ആരംഭിച്ചിരിക്കുകയാണ്. കാർത്തി നായകനായ കൈതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ കൂടി ചേർത്താണ് വിക്രത്തിലൂടെ അദ്ദേഹം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് രൂപം കൊടുത്തത്. അദ്ദേഹം ഇപ്പോൾ ചെയ്യുന്ന വിജയ് ചിത്രവും അതിന്റെ ഭാഗമാണോ എന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും കൈതി 2 , വിക്രം 2 , സൂര്യ നായകനായ റോളക്സ് എന്നീ ചിത്രങ്ങൾ ഉണ്ടാകുമെന്ന് ലോകേഷ് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് അല്ലു അർജുനും എത്തുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ലോകേഷ് ഇപ്പോൾ ചെയ്യുന്ന വിജയ് ചിത്രം തീർത്തു കഴിഞ്ഞാൽ, അദ്ദേഹം ചെയ്യാൻ പോകുന്നത് കാർത്തി നായകനായ കൈതി 2 ആയിരിക്കും. അതിനും ശേഷം അദ്ദേഹം അല്ലു അർജുൻ നായകനായ ചിത്രം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ഈ സമയം കൊണ്ട് അല്ലു അർജുൻ, തന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം പൂർത്തിയാക്കി റിലീസ് ചെയ്യും. ഏതായാലും കമൽ ഹാസൻ, കാർത്തി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവർക്കൊപ്പം വിജയ്, അല്ലു അർജുൻ എന്നിവരും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.