Pranav Mohanlal's look in his new flick brings back the memories of Irupatham Noottandu
മലയാള സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. മോഹൻലാൽ, പീറ്റർ ഹെയ്‌ൻ, ആന്റണി പെരുമ്പാവൂർ, നിവിൻ പോളി, ടോവിനോ തോമസ്, ആസിഫ് അലി, അജു വർഗീസ്, ഗോകുൽ സുരേഷ് തുടങ്ങി ഒട്ടേറെ പേർ ഷെയർ ചെയ്ത ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. കിടിലൻ ലുക്കിൽ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 31 വർഷം മുൻപ് റിലീസ് ചെയ്ത മോഹൻലാൽ-കെ മധു ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ മോഹൻലാലിന്റെ ലുക്കിനെ അനുസ്മരിപ്പിക്കുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ഈ അരുൺ ഗോപി ചിത്രത്തിലെ പ്രണവിന്റെ ലുക്ക് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
രാമലീല എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. പുലി മുരുകൻ, രാമലീല എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടോമിച്ചൻ- അരുൺ ഗോപി ടീമിന്റെ അടുത്ത ചിത്രം മോഹൻലാലിനെ നായകനാക്കി ആണെന്നതും ശ്രദ്ധേയമാണ്. പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു സംഗീതം നൽകിയത് ഗോപി സുന്ദർ ആണ്. അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ ആണ്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ഗോകുൽ സുരേഷ്, റേച്ചൽ ഡേവിഡ്, അഭിലാഷ്, ഷാജു ശ്രീധർ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.