Vijay Sethupathi is an extraordinary actor, says Rajinikanth
സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന പൊങ്കലിന് റിലീസ് ചെയ്യും. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ജിത്തു എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ സംസാരിച്ച സൂപ്പർ സ്റ്റാർ രജനികാന്ത് പറയുന്നത് വിജയ് സേതുപതി ഒരു സാധാരണ നടൻ അല്ലെന്നും ഒരു മഹാനടൻ ആണെന്നുമാണ്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യവും അനുഭവവും ആയി കരുതുന്നു എന്നും രജനികാന്ത് പറഞ്ഞു.
വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുകയും കഥാപാത്രത്തെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഗംഭീര നടൻ ആണ് വിജയ് സേതുപതി എന്നാണ് തലൈവർ രജനികാന്ത് പറയുന്നത്. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം കാണാം എന്നും സൂപ്പർ സ്റ്റാർ പറയുന്നു. എഴുന്നേറ്റ് നിന്നു തൊഴുതു കൊണ്ടാണ് സൂപ്പർ സ്റ്റാറിന്റെ വാക്കുകൾ വിജയ് സേതുപതി കേട്ടത്. സൺ പിക്ച്ചർസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജനികാന്തിനൊപ്പം വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. വിജയ് സേതുപതി, നവാസുദ്ധീൻ സിദ്ദിഖി, തൃഷ, സിമ്രാൻ, ബോബി സിംഹ തുടങ്ങി വലിയ താരങ്ങൾ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വമ്പൻ പ്രേക്ഷക പ്രതീക്ഷയാണ് ഉണ്ടാക്കിയിട്ടുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. തിരു ക്യാമറ കൈകാര്യം ചെയ്ത പേട്ട എഡിറ്റ് ചെയ്തത് വിവേക് ഹർഷൻ ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.