മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. ഒട്ടേറെ ഗംഭീര ചിത്രങ്ങൾ ആണ് അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ലിജോ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പോലും ലിജോ ചിത്രങ്ങൾ കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുള്ള ലിജോ ഇതുവരെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരായി അറിയപ്പെടുന്ന മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് ഒരു സിനിമ ചെയ്തിട്ടില്ല. ഒരിക്കൽ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം പ്രഖ്യാപിക്കുക വരെ ചെയ്തതാണ് ലിജോ.
ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച് ലിജോ ഒരുക്കുന്ന ചിത്രം ആയിരുന്നു അത്. എന്നാൽ ആ ചിത്രം പിന്നീട് നടക്കാതെ പോയി. ആ പ്രൊജക്റ്റ് മാറ്റി വെച്ച സമയത്തു ആണ് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ കാണാൻ എത്തിയതും ആ കൂടിക്കാഴ്ച അങ്കമാലി ഡയറീസിൽ എത്തിച്ചതും എന്ന് പറയുന്നു നടൻ ചെമ്പൻ വിനോദ്. ലിജോയുടെ അടുത്ത സുഹൃത്തും ലിജോ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളുമായി മാറിയ ആളാണ് ചെമ്പൻ വിനോദ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി ഇതിനോടകം പേരെടുത്ത ചെമ്പൻ വിനോദ് ആണ് ലിജോയുടെ കരിയറിലെ വഴിത്തിരിവായി മാറിയ അങ്കമാലി ഡയറീസ് രചിച്ചത്. ആ ചിത്രം ഓൾ ഇന്ത്യ ലെവലിൽ നേടിയ സ്വീകാര്യത ആണ് ലിജോ ജോസ് പെല്ലിശ്ശേരിയെയും അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയനാക്കിയത്. അതിനൊപ്പം ആന്റണി വർഗീസ്, അപ്പാനി ശരത് കുമാർ, ടിറ്റോ വിൽസൺ, അന്നാ രാജൻ എന്നിവരും മലയാള സിനിമയിൽ സ്വന്തമായി ഒരിടം കണ്ടെത്തി.
ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി എന്നിവരെ വെച്ചാണ് താൻ ആദ്യം അങ്കമാലി ഡയറീസ് പ്ലാൻ ചെയ്തത് എന്നും എന്നാൽ ലിജോയാണ് ഈ ചിത്രം പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നഭിപ്രായപ്പെട്ടത് എന്നും ചെമ്പൻ വിനോദ് പറയുന്നു. ഏതായാലും ലിജോ ചിത്രത്തിൽ മോഹൻലാലിനേയും മമ്മൂട്ടിയേയും കാണാൻ ഉള്ള കാത്തിരിപ്പിലാണ് ഇപ്പോഴും ആരാധകർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.