[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അന്ന് വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അവതാരിക ആയി; ഇന്ന് ദളപതി 64 ഇൽ വിജയ്‌ക്കൊപ്പം..!

രമ്യ സുബ്രമണ്യം എന്ന അവതാരികക്ക് ഇത് സ്വപ്ന സാഫല്യം. ഒരു മാസം മുൻപ് ദളപതി വിജയ്‌ക്കൊപ്പം സ്റ്റേജിൽ നിന്നപ്പോൾ രമ്യ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ആ താരത്തിനൊപ്പം ഒരു മാസത്തിനുള്ളിൽ താൻ ഒരു സിനിമയിൽ അഭിനയിക്കും എന്ന്. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അവതാരകയായി നിന്ന ആളാണ് രമ്യ. ദളപതിക്കൊപ്പം സ്റ്റേജിൽ നിൽക്കാൻ കഴിഞ്ഞ ആ നിമിഷം സ്വപ്ന സാഫല്യം എന്ന് പറഞ്ഞാണ് രമ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ സ്വപ്നത്തിനും അപ്പുറമുള്ള കാര്യങ്ങൾ ആണ് പിന്നെ രമ്യയുടെ ജീവിതത്തിൽ നടന്നത്.

ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ദളപതി 64 ഇത് വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഉള്ള അവസരം വന്നിരിക്കുകയാണ് ഈ കലാകാരിക്ക്. മാനഗരം, കൈദി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഡൽഹിയിൽ ആണ് പുരോഗമിക്കുന്നത്. വിജയ്‌ക്കൊപ്പം മാളവിക മോഹനൻ, ആന്റണി വർഗീസ്, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് മക്കൾ സെൽവൻ വിജയ് സേതുപതി ആണ്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് സ്റ്റണ്ട് സിൽവ ആണ്.

ചിത്രത്തിലെ ഒരു ട്രെയിൻ ഫൈറ്റിന്റെ ലോക്കഷൻ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ ആവും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ ആയാണ് ഈ ചിത്രം തയ്യാറാവുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.