[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദളപതിയുടെ വമ്പൻ ചിത്രത്തിനൊപ്പം തന്നെ ഭയമില്ലാതെ കൈദി റിലീസ് ചെയ്യാൻ ഉള്ള കാരണം വ്യക്തമാക്കി നരെയ്ൻ..!

ദളപതി വിജയ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ ബിഗിൽ വമ്പൻ ബോക്സ് ഓഫിസ് വിജയം നേടി മുന്നേറുകയാണ്. 250 കോടി രൂപ ആഗോള കളക്ഷൻ ആയി നേടി മുന്നോട്ടു കുതിക്കുന്ന ഈ ചിത്രത്തിനൊപ്പം തന്നെ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നോട്ടു പോകുന്ന ചിത്രമാണ് കാർത്തി നായകനായി എത്തിയ കൈദി എന്ന ചിത്രം. ദളപതി ചിത്രം ബിഗിൽ റിലീസ് ആയ അതേ ദിവസം തന്നെയാണ് കൈദിയും റിലീസ് ചെയ്തത്. ദളപതി ചിത്രത്തോട് ബോക്സ് ഓഫീസിൽ മത്സരിക്കാതെ പല ചിത്രങ്ങളും റിലീസ് മാറ്റി വെച്ചപ്പോൾ ധൈര്യ പൂർവം ആ ചിത്രവുമായി മത്സരിച്ചു തന്നെയാണ് കൈദി ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ നേട്ടം സ്വന്തമാക്കിയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒരേ സമയം തന്നെ പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടിയാണ് നേടിയെടുത്തത്. ദളപതി ചിത്രത്തിനൊപ്പം തന്നെ ഭയം ഇല്ലാതെ കൈദി റിലീസ് ചെയ്യാൻ ഉണ്ടായ കാരണം എന്തെന്നാണ് ഇപ്പോൾ ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം അവതരിപ്പിച്ച മലയാളി നടൻ നരെയ്ൻ പറയുന്നത്. അതിനുള്ള ആദ്യത്തെ കാരണമായി നരേയ്ൻ പറയുന്നതു കൈദി എന്ന ചിത്രത്തിന്റെ നിലവാരത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉള്ള ആത്മവിശ്വാസം ആയിരുന്നു എന്നാണ്. അതുകൊണ്ട് തന്നെ ഏതു ചിത്രത്തിന്റെ ഒപ്പം ഇറക്കിയാലും കൈദിക്കു മികച്ച അഭിപ്രായം ലഭിക്കും എന്ന വിശ്വാസം എല്ലാവർക്കും ഉണ്ടായിരുന്നു.

വളരെ ധൈര്യ പൂർവം തന്നെ ആ തീരുമാനം എടുത്ത നിർമ്മാതാക്കളും കാർത്തിയും ഒക്കെയാണ് ഈ വിജയത്തിന് പിന്നിലും എന്ന് പറയുന്നു നരെയ്ൻ. ബഡ്ജറ്റിലും ലഭിച്ച സ്‌ക്രീനുകളുടെ എണ്ണത്തിലും ക്യാൻവാസിലും ഒന്നും ബിഗിൽ എന്ന ചിത്രത്തിന്റെ അടുത്ത് പോലും എത്താൻ പറ്റാത്ത ചിത്രമാണ് കൈദി എങ്കിലും ഇതിനു ഇത്ര വലിയ ഒരു വിജയം ലഭിക്കും എന്ന് വിചാരിച്ചിരുന്നില്ല എന്നും നരെയ്ൻ പറഞ്ഞു. പിന്നെ വിജയ്‌യുടെ അടുത്ത ചിത്രം ഒരുക്കുന്നത് കൈദി സംവിധായകൻ ലോകേഷ് ആയത് കൊണ്ട് തന്നെ വിജയ് ആരാധകരുടെ പിന്തുണയും ഈ ചിത്രത്തിന് കിട്ടി എന്നാണ് തനിക്കു തോന്നുന്നത് എന്നും നരെയ്ൻ വെളിപ്പെടുത്തുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.