മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഈ വരുന്ന ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. തീയേറ്റർ സംഘടനയായ ഫിയോക് ഉണ്ടാക്കിയ പ്രശ്നങ്ങൾ മൂലം ഒറ്റിറ്റി റിലീസിന് തയ്യാറെടുത്ത ഈ ചിത്രത്തെ സർക്കാർ വരെ ഇടപെട്ടാണ് ഇപ്പോൾ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് ചിത്രത്തിന്റെ റിലീസ് തീയതി വരെ പ്രഖ്യാപിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള സ്ക്രീനുകൾ ഇപ്പോൾ തന്നെ മരക്കാർ എത്തുന്ന വിവരം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടയിൽ ഒരു പുതിയ വിവാദം പൊക്കി കൊണ്ട് വരാനുള്ള ശ്രമമാണ് തീയേറ്റർ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ നടത്തുന്നത് എന്ന് ആരോപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത നിർമ്മാതാവും പ്രമുഖ തീയേറ്റർ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രെസിഡന്റുമായ ലിബർട്ടി ബഷീർ. മരക്കാർ സിനിമ ഒരുപാധികളുമില്ലാതെ ആണ് റിലീസ് ചെയ്യാൻ പോകുന്നത് എന്ന് പറഞ്ഞിട്ട് ഇപ്പോൾ മിനിമം ഗ്യാരന്റി ആവശ്യപ്പെട്ടു കൊണ്ട് എഗ്രിമെന്റ് അയച്ചു എന്നാണ് വിജയകുമാർ പറയുന്നത്. അങ്ങനെ ചിത്രം റിലീസ് ചെയ്യില്ല എന്നും വിജയകുമാർ പറയുന്നു.
എന്നാൽ മരക്കാർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരോ, മോഹൻലാലോ ഈ ചിത്രത്തിന് മിനിമം ഗ്യാരന്റി ആവശ്യപ്പെട്ടിട്ടില്ല എന്നും ഇപ്പോൾ അയച്ചിരിക്കുന്ന എഗ്രിമെന്റ് പഴയതു ആയതു കൊണ്ട് അതിൽ അങ്ങനെ ഒരു വാക്ക് കിടക്കുന്നു എന്നെ ഉള്ളു എന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ആ വാചകം മാത്രം വെട്ടിക്കളഞ്ഞിട്ടു എഗ്രിമെന്റ് ഒപ്പിട്ടാൽ മതി എന്നും മലയാള സിനിമയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന രീതിയാണ് അതെന്നും അദ്ദേഹം പറയുന്നു. ഒരു തീയേറ്ററുകാരോടും അഡ്വാൻസ് തുക പോലും വേണം എന്ന് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിട്ടില്ല എന്നും ഓരോരുത്തർക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം, ഇഷ്ടമുള്ള തുക നൽകിയാൽ മതി എന്ന് അറിയിച്ചിട്ടുണ്ട് എന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ഇതിപ്പോൾ വിജയകുമാർ എന്ന വ്യക്തി മനപ്പൂർവം ഒരു വിവാദം ഉണ്ടാക്കി ഈ ചിത്രത്തിന്റെ റിലീസ് മുടക്കാനും ആശീർവാദ് സിനിമാസ് എന്ന കമ്പനിയെ മോശമാക്കി കാണിക്കാനും ശ്രമിക്കുകയാണ് എന്നും ലിബർട്ടി ബഷീർ പറയുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.