[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മരക്കാരിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ച ആളാണ് പ്രണവ് മോഹൻലാൽ; വെളിപ്പെടുത്തി പ്രിയദർശൻ..!

മോഹൻലാൽ നായകനായ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ അഞ്ചു ഭാഷകളിൽ ആയി മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷം ഹോൾഡ് ചെയ്ത ഈ ചിത്രം മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളും അതുപോലെ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രത്തിന് ഉൾപ്പെടെയുള്ള മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടിയെടുത്തു. മോഹൻലാലിനൊപ്പം വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സർജ, പ്രഭു, സുനിൽ ഷെട്ടി, അശോക് സെൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുഹാസിനി, സിദ്ദിഖ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാബുരാജ്, ഹരീഷ് പേരാടി, മുകേഷ്, ഇന്നസെന്റ്, ഫാസിൽ, ഗണേഷ് കുമാർ, നന്ദു, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, ജി സുരേഷ് കുമാർ, എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകനും യുവ നടനുമായ പ്രണവ് മോഹൻലാലും അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചപ്പോൾ പ്രണവ് ഒഴിഞ്ഞു മാറി എന്നും, അങ്ങനെ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ച പ്രണവിനെ താൻ സംസാരിച്ചു മനസ്സിലാക്കി ആണ് ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നതെന്നും പ്രിയദർശൻ പറയുന്നു. കുഞ്ഞാലിയുടെ ചെറുപ്പമായ കുഞ്ഞു കുഞ്ഞാലിയെ അവതരിപ്പിക്കാൻ മറ്റൊരാളെ തനിക്കു സങ്കൽപ്പിക്കാൻ പോലും സാധിച്ചില്ല എന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞപ്പോൾ വന്ന പ്രതികരണങ്ങൾ പറയുന്നത് പ്രണവ് മോഹൻലാൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ്. ഇത് കൂടാതെ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം ആണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.