ഒരിടവേളക്ക് ശേഷം മലയാള സിനിമയിൽ ശ്കതമായ സാന്നിധ്യമായി മാറുകയാണ് പ്രശസ്ത നടൻ ലാലു അലക്സ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയിലെ മിന്നുന്ന പ്രകടനത്തോടെ തിരിച്ചു വരവ് നടത്തിയ ലാലു അലക്സ്, അതിനു ശേഷം നിവിൻ പോളി- ആസിഫ് അലി ടീമിന്റെ എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യരിലൂടെയും കയ്യടി നേടിയെടുത്തു. ഇപ്പോഴിതാ അദ്ദേഹം കേന്ദ്ര കഥാപാത്രമായി ഒരു ചിത്രം ഒരുങ്ങുകയാണ്. ഇമ്പം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു കഴിഞ്ഞു. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ലാലു അലക്സിനെ കൂടാതെ ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍ , ഇര്‍ഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കഥ പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി കഥപറയുന്ന ഒരു മുഴുനീള എന്റർടൈനറായാണ് ഈ ചിത്രമൊരുക്കുന്നത്. എറണാകുളം, കാലടി, പറവൂര്‍, തൈക്കാട്ടുശ്ശേരി, മൂവാറ്റുപുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്കു സംഗീതമൊരുക്കിയത് ജയഹരി, ക്യാമറ ചലിപ്പിക്കുന്നത് നിജയ് ജയന്‍, എഡിറ്റിംഗ് കുര്യാക്കോസ് എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.