[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കെ ജി എഫ് 2നു ശേഷം ആ വെല്ലുവിളി ഏറ്റെടുക്കാൻ ഇനിയൊരു മലയാള ചിത്രം; മോഹൻലാലിന്റെ ബറോസ് റിലീസ് അപ്‌ഡേറ്റ് പുറത്ത്

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്; നിധി കാക്കും ഭൂതം. മോഹൻലാൽ തന്നെ നായകനായും അഭിനയിക്കുന്ന ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. വമ്പൻ ബഡ്ജറ്റില് ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചൈനീസ്, പോർച്ചുഗീസ്, സ്പാനിഷ് ഉൾപ്പെടെ ഇരുപതോളം ഭാഷകളിലാണ് ഈ ചിത്രം സബ് ടൈറ്റിൽ ഉപയോഗിച്ചും ഡബ്ബ് ചെയ്‌തും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസാവും ബറോസ് നേടാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റായ എ ബി ജോർജ്. അടുത്ത വർഷം മാർച്ചിൽ, സമ്മർ റിലീസായാണ് ഈ ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്യുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ വർഷം തന്നെ സെൻസറിങ് പൂർത്തിയാക്കുന്ന ബറോസിന്റെ ട്രൈലെർ ഡിസംബറിൽ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത വർഷം മാർച്ച്- ഏപ്രിൽ മാസത്തിലാണ് റംസാൻ നോയമ്പ് കടന്നു വരുന്നത്. സാധാരണ നോയമ്പ് സമയത്ത് തീയേറ്ററുകളിൽ ആള് കുറയും എന്നുള്ളതിനാൽ വലിയ ചിത്രങ്ങൾ, പ്രത്യേകിച്ച് മലയാള ചിത്രങ്ങളൊന്നും തന്നെ റിലീസ് ചെയ്യാറില്ല. എന്നാൽ ഈ വർഷം കെ ജി എഫ് 2 ആ വെല്ലുവിളി ഏറ്റെടുത്തു മുന്നോട്ടു വരികയും തീയേറ്ററുകളിൽ ആളെ കൂട്ടുകയും ചെയ്തു. ഏതായാലും കെ ജി എഫ് 2 ന്റെ പാത പിന്തുടർന്ന് കൊണ്ട് അടുത്ത വർഷം സമ്മർ സമയത്ത്, റംസാൻ നോയമ്പ് കാലത്തെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് ബറോസ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ജിജോ നവോദയ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ അഭിനയിക്കുന്നത്.

webdesk

Recent Posts

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

This website uses cookies.