ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രവും, നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന ചിത്രവുമൊരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയതെന്ന് മാത്രമല്ല, കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായും അത് മാറി. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ്. ഈ ചിത്രം അമ്പത് കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ വിവരം ഇന്നാണ് നിർമ്മാതാക്കൾ പുറത്തു വിട്ടത്. അതിന്റെ സന്തോഷം മാറുന്നതിനു മുൻപ് തന്നെ മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ ഒരു ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രതീഷ് ബാലകൃഷ്ണ പൊതുവാളെന്ന വാർത്തയാണ് വരുന്നത്.
ഒഫീഷ്യലായി സ്ഥിതീകരിച്ചിട്ടില്ലെങ്കിലും, അങ്ങനെയൊരു ചിത്രം ചർച്ചകളിലാണെന്നും അതിന്റെ ചിത്രീകരണം നടക്കുക കാസർഗോഡ് ആയിരിക്കുമെന്നാണ് വാർത്തകൾ പറയുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രം പൂർത്തിയാക്കി, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാനിൽ ജോയിൻ ചെയ്യുന്നതിന് മുൻപായി മോഹൻലാൽ ഈ ചിത്രം ചെയ്തേക്കാമെന്നാണ് വാർത്തകൾ വരുന്നത്. സന്തോഷ് ടി കുരുവിള തന്നെയാവും ഈ ചിത്രവും നിർമ്മിക്കുകയെന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് കൂടാതെ സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ദശമൂലം ദാമുവാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കാൻ പോകുന്ന മറ്റൊരു ചിത്രം. ഏതായാലും മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.