[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രോ ഡാഡി കണ്ട മമ്മൂട്ടി പറഞ്ഞത്; ലാലു അലക്സ് വെളിപ്പെടുത്തുന്നു..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ എത്തിയ ബ്രോ ഡാഡി പാൻ ഇന്ത്യൻ ലെവലിൽ ആണ് സൂപ്പർ ഹിറ്റായി മാറിയത്. ശ്രീജിത്ത്, ബിബിൻ എന്നിവർ രചിച്ച ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. മോഹൻലാൽ, ലാലു അലക്സ് എന്നിവർ നടത്തിയ ഗംഭീര കോമഡി പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മാത്രമല്ല, ഇതിനോടകം രണ്ടു ഓൾ ടൈം റെക്കോർഡുകൾ ആണ് ഈ ചിത്രം ഹോട്ട് സ്റ്റാറിൽ സൃഷ്ടിച്ചത്. ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിന്റെ ആദ്യ ദിനം തന്നെ ഹോട്ട് സ്റ്റാറിന് നേടിക്കൊടുത്ത ഇന്ത്യൻ ചിത്രവും, ഏറ്റവും കൂടുതൽ ആളുകൾ ആദ്യ ദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രവും ഇപ്പോൾ ബ്രോ ഡാഡി എന്ന മലയാള ചിത്രമാണ്.

ഇപ്പോഴിതാ പാൻ ഇന്ത്യൻ ലെവലിൽ അഭിനന്ദനം ഒഴുകിയെത്തുന്ന ഈ ചിത്രം കണ്ടിട്ട് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുകയാണ് നടൻ ലാലു അലക്സ്. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ലാലു അലക്സ് ഈ കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ആദ്യത്തെ മെസേജ് ചിത്രത്തിന്റെ വിജയത്തെ കുറിച്ചു താൻ കേട്ടു, ഇനി കാണും എന്നായിരുന്നു എന്ന് ലാലു അലക്സ് പറഞ്ഞു. അതിനു ശേഷം പടം കണ്ട മമ്മൂട്ടി പിന്നീട് അയച്ച മെസേജ്, തകർത്തു എന്നാണെന്നും ലാലു അലക്സ് പറയുന്നു. അതുപോലെ ബ്രോ ഡാഡിയിലെ ഒരു സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ തന്റെ പ്രകടനത്തെ കുറിച്ചു തന്നോട് പറഞ്ഞത് ഗംഭീരമല്ല, അതിഗംഭീരമാണ് പെർഫോമൻസ് എന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രമായാണ് ലാലു അലക്സ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മോഹൻലാൽ, ലാലു അലക്സ് എന്നിവരെ കൂടാതെ, പൃഥ്വിരാജ് സുകുമാരൻ, മീന, കല്യാണി പ്രിയദർശൻ, കനിഹ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

5 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.