[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇടിമിന്നലേറ്റ് മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് വീട് വെച്ച് നൽകി മോഹൻലാൽ..!

ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് മരിച്ച അജ്ന ജോസിന്റെ കുടുംബത്തിന് കാരുണ്യ സ്പർശവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. മോഹൻലാൽ തന്റെ അച്ഛൻ വിശ്വനാഥൻ നായരുടേയും അമ്മ ശാന്ത കുമാരിയുടേയും പേരിൽ ഏതാനും വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കാരുണ്യ സംഘടനയാണ് വിശ്വ ശാന്തി ഫൗണ്ടേഷൻ. ഇതിനോടകം വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ ഒട്ടേറെ കാരുണ്യ പ്രവർത്തികൾ, സഹായങ്ങൾ എന്നിവ ഈ സംഘടന വഴി മോഹൻലാൽ ചെയ്തു കഴിഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്നവരെ മുന്നോട്ടു കൊണ്ട് വരുന്ന സഹായങ്ങളും ആദിവാസി സമൂഹത്തിലെ കുട്ടികളുടെ പഠന സഹായങ്ങളുമുൾപ്പെടെ ഒട്ടേറെ ചാരിറ്റി ചെയ്യുന്ന ഈ സംഘടന, ഇപ്പോഴിതാ ശാന്തിഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ, മേൽപ്പറഞ്ഞ അജ്‌നയുടെ കുടുംബത്തിന് കൈമാറി.

സമൂഹത്തിൽ നിർധനരായ ഭവനരഹിതർക്ക് ഗുണമേന്മയുള്ള വീട് നിർമ്മിച്ച് നൽകാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് ശാന്തി ഭവനം. ഈ പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കൈമാറി എന്ന വിവരം മോഹൻലാൽ തന്നെയാണ് പങ്കു വെച്ചത്. മനോഹരമായ പുതിയ വീടിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ തങ്ങളുടെ ഒപ്പം പ്രവർത്തിച്ച ലാൽകെയേഴ്സ് കുവൈറ്റിനും മോഹൻലാൽ നന്ദി പറയുന്നു. ഈ പദ്ധതിയിലൂടെ, ഭവനരഹിതർക്ക് വീട് നിർമ്മിച്ച് കൂടുതൽ ആളുകളെ സഹായിക്കാൻ തങ്ങൾ ശ്രമിക്കുകയാണ് എന്നും മോഹൻലാൽ കുറിച്ചു. 2015 ലാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക വികസനം എന്നീ മേഖലകളിൽ ആണ് ഈ ഫൗണ്ടേഷൻ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. അജ്‌നയെ തങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴും ഓർക്കുമെന്നും മോഹൻലാൽ കുറിപ്പിൽ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.