[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗ്ലാമറിന്റെ അതിപ്രസരവുമായി ഇന്ദുവദനയിലെ ഗാനം; വീഡിയോ കാണാം..!

ഗ്ലാമർ സീനുകൾ കൊണ്ട് തെലുങ്കു പ്രേക്ഷകരെ കീഴ്പ്പെടുത്തിയ ഇന്ദുവദനാ എന്ന ചിത്രത്തിലെ ഗാനം ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ഇന്ദുവദനയുടെ ടീസർ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയത്. അതിനു ശേഷം വന്ന ഗാനവും സൂപ്പർ ഹിറ്റായി. വാടി വാടിക എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആയിരുന്നു അത്. ഇപ്പോഴിതാ ആ ഗാനത്തിന്റെ ഫുൾ വീഡിയോ എത്തിയിരിക്കുകയാണ്. ഇൻഫിനിറ്റം മ്യൂസിക് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഗാനത്തിന് ഇതിനോടകം നാൽപതു ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. നായികയുടെ വലിയ രീതിയിലുള്ള മേനി പ്രദർശനവും ഇഴുകി ചേർന്നുള്ള പ്രകടനവുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ബി മുരളി കൃഷ്ണയാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു.

വാടി വാടിക എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ജാവീദ് അലിയും മാളവികയും ചേർന്നാണ്. തിരുപ്പതി ജാവന ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി എന്ന നടിയാണ്. വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇതിൽ, രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്‌ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത എഡിറ്റർ ആയ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ഇന്ദുവദനയുടെ എഡിറ്റർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.