മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ലാലു അലക്സ്. തന്റെ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ വീണ്ടും കയ്യടി നേടുകയാണ്. കുര്യൻ എന്ന കഥാപാത്രമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. നായകനായും വില്ലനായും ഹാസ്യ വേഷത്തിലും സ്വഭാവ നടനായുമെല്ലാം പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ തന്റെ കരിയറിനെ കുറിച്ചും സഹതാരങ്ങളെ കുറിച്ചും സംസാരിക്കുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നതു. ബ്രോ ഡാഡി എന്ന സിനിമയിൽ തന്റെ കഥാപാത്രം നന്നായതിന്റെ ഏറ്റവും വലിയ ക്രെഡിറ്റ് സംവിധായകൻ പൃഥ്വിരാജ് സുകുമാരന് ആണെന്ന് ലാലു അലക്സ് പറയുന്നു. അദ്ദേഹവും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഒക്കെ തന്ന സ്നേഹം ഹൃദയം കൊണ്ടാണെന്നും അതൊന്നും മറക്കാൻ സാധിക്കില്ല എന്നും ലാലു അലക്സ് കൂട്ടിച്ചേർത്തു.
സിനിമാക്കാർ എന്ന തരത്തിലുള്ള ബന്ധമല്ല തനിക്കു മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ളതെന്നും അവരോടുള്ള സൗഹൃദം അത്ര വലുതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യവും അടുപ്പവും സ്നേഹവും തങ്ങൾ തമ്മിലുണ്ട് എന്നാണ് ലാലു അലക്സ് പറയുന്നത്. രാജ്യം കണ്ട ഏറ്റവും വേർസറ്റൈൽ ആയ അഭിനേതാവാണ് മോഹൻലാൽ എന്നും ലാലു അലക്സ് വിശദീകരിക്കുന്നു. മോഹൻലാൽ ആരാണെന്നും അദ്ദേഹത്തിന്റെ റേഞ്ച് എന്താണെന്നും എല്ലാവര്ക്കും അറിയാമെന്നും ലാലു അലക്സ് പറയുന്നു. മമ്മൂട്ടിയുടെ മകൻ ദുൽഖർ, സുകുമാരന്റെ മകൻ പൃഥ്വിരാജ്, പ്രിയദർശന്റെ മകൾ കല്യാണി എന്നിവക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യവും അനുഗ്രഹവും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 നു ശേഷം താൻ സിനിമ ഇല്ലാതെ കുറെ നാൾ വെറുതെ ഇരുന്നു എന്നും അത് പറയാൻ നാണക്കേട് ഒന്നുമില്ല എന്നും ലാലു അലക്സ് പറയുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.