[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവിന്റെ ആ രംഗങ്ങൾ മോണിറ്ററിൽ കണ്ട ലാലേട്ടന്റെ പ്രതികരണം; മനസ്സു തുറന്നു വിനീത് ശ്രീനിവാസൻ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയമാണ് തീയേറ്ററുകളിൽ നിന്ന് നേടുന്നത്. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം, മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന അഭിപ്രായം നേടിയാണ് മുന്നേറുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഈ ചിത്രം നേടുന്ന അഭൂതപൂർവമായ വിജയം പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ എന്നിവരുടെ താരമൂല്യവും വലിയ രീതിയിലാണ് ഉയർത്തിയിരിക്കുന്നത്‌. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു മോഹൻലാൽ ഇതിന്റെ സെറ്റ് സന്ദർശിച്ച സമയത്തെ ഒരു സംഭവം വെളിപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസൻ. ലാലേട്ടൻ സെറ്റിൽ വരുന്നു എന്ന് കേട്ടതിന്റെ ആവേശത്തിൽ ആയിരുന്നു തങ്ങളെന്നും, അദ്ദേഹം വന്നു എല്ലാവരേയും കാണുകയും സംസാരിക്കുകയും ചെയ്തെന്നും വിനീത് പറയുന്നു.

അതിനിടയ്ക്കാണ് പ്രണവ് അഭിനയിച്ച ചില രംഗങ്ങൾ അദ്ദേഹത്തെ മോണിറ്ററിൽ കാണിച്ചത്. ചിത്രത്തിലെ ചില നെഗറ്റീവ് ഷേഡ് ഉള്ള രംഗങ്ങൾ ആയിരുന്നു അതെന്നും, ഒരച്ഛൻ മകനെ കാണരുത് എന്നാഗ്രഹിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉള്ള ചില രംഗങ്ങൾ ആയിരുന്നു അതെന്നും വിനീത് പറയുന്നു. വേറെ മനോഹരമായ രംഗങ്ങൾ കാണിക്കാൻ ആയിരുന്നു തനിക്കു താല്പര്യം എങ്കിലും ആ കൃത്യ സമയത്തു കിട്ടിയത് ഈ രംഗങ്ങൾ ആയിപോയെന്നാണ് വിനീത് ഓർത്തെടുക്കുന്നതു. അതിനു ശേഷം താൻ ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയത് കൊണ്ട് ലാലേട്ടന്റെ പ്രതികരണം നേരിട്ട് അറിയാൻ സാധിച്ചില്ല എന്ന് വിനീത് പറഞ്ഞു. പക്ഷെ അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരോടും നിർമ്മാതാവായ വിശാഖിനോടുമൊക്കെ വളരെ നല്ല പ്രതികരണമാണ് അദ്ദേഹം നൽകിയത് എന്നും അദ്ദേഹത്തിന് ആ സീനുകൾ ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നും വിനീത് ആവേശത്തോടെ പറയുന്നു. അതുപോലെ ഈ ചിത്രത്തെ കുറിച്ച് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഇത് ഞങ്ങളുടെ മക്കൾ ഒരുമിച്ചു ചെയ്യുന്നതാണ് എന്ന മറുപടിയാണ് ലാലേട്ടൻ പറഞ്ഞതെന്നും, അദ്ദേഹത്തിന്റെ ആ സ്നേഹത്തെ കുറിച്ചറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

20 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.