ഇപ്പോൾ മലയാള സിനിമയിൽ റിയലിസ്റ്റിക് സിനിമകൾക്കാണ് പ്രിയം എന്ന മട്ടിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല ആ പേരിൽ എത്തുന്ന ചിത്രങ്ങൾ മാത്രമേ സ്വീകരിക്കപ്പെടുന്നുള്ളു എന്നും ചിലർ ചൂണ്ടി കാണിക്കുന്നു. അത് കൊണ്ട് തന്നെ പലരും റിയലിസത്തിനു പിന്നാലെയുള്ള ഓട്ടത്തിലുമാണ്. എന്നാലിപ്പോൾ റിയലിസ്റ്റിക് സിനിമകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. റിയലിസ്റ്റിക് സിനിമകൾ എന്ന് പറയുന്നത് തന്നെ തട്ടിപ്പു ആണെന്നാണ് ലാൽ ജോസ് പറയുന്നത്. സിനിമ പക്കാ റിയലിസ്റ്റിക് ആയാൽ ഡോക്കുമെന്ററി ആയി പോവും എന്നും റിയലിസ്റ്റിക് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള അഭിനയവും അവതരണവും ആണ് ഇന്ന് മലയാള സിനിമയിൽ കാണുന്നത് എന്നും ലാൽ ജോസ് പറയുന്നു.
നാച്ചുറൽ സിനിമ ആയി ആഘോഷിക്കപെട്ട മഹേഷിന്റെ പ്രതികാരത്തിൽ പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാൽ ജോസ് പറയുന്നു. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഡയമണ്ട് നെക്ലേസ് പോലുള്ള ചിത്രങ്ങളിലൂടെ താൻ നേരത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും ലാൽ ജോസ് പറഞ്ഞു. ആ ചിത്രത്തിൽ നായകനായ ഫഹദ് ഫാസിൽ തന്നെ ആയിരുന്നു വില്ലൻ എന്നും അന്ന് അതിനെ പാടി പുകഴ്‌ത്താൻ ആരും ഉണ്ടായില്ല എന്നും ലാൽ ജോസ് പറയുന്നു. തന്റെ രണ്ടാം ഭാവം, രസികൻ എന്നീ ചിത്രങ്ങൾ ഇന്നായിരുന്നു വരേണ്ടത് എന്നും നെഗറ്റീവ് ഷേഡ്‌സ് ഉണ്ടെങ്കിലും സർവ ഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെ തന്നെയാണ് ഇന്നും മലയാള സിനിമ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.