[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജോസെഫിന്റെ രചയിതാവിന്റെ ടോവിനോ ചിത്രം ‘ആരവം’..!

യുവ താരം ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് റിലീസ് ചെയ്യുകയുണ്ടായി. ആരവം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിത്തു അഷറഫ് എന്ന സംവിധായകൻ ആണ്. എം പദ്മകുമാർ സംവിധാനം ചെയ്ത, കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ  ജോസെഫ് എന്ന ജോജു ജോർജ് ചിത്രം രചിച്ചു പ്രശസ്തനായ ഷാഹി കബീർ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അർച്ചന സിനിമാസ് ആൻഡ് മലയാളം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ്, അജി മേടയിൽ, നൗഷാദ് ആലത്തൂർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്.

അഭിനന്ദം രാമാനുജൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും. രഹ ഇന്റർനാഷണൽ ആയിരിക്കും ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ജ്യോതിഷ് ശകർ, സമീറ സനീഷ് എന്നീ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ അരുൺ ബോസ് ഒരുക്കുന്ന ലൂക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിൽ ആണ് ടോവിനോ തോമസ്. സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, ജിയോ ബേബിയുടെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നീ ചിത്രങ്ങൾ ടോവിനോയുടെതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ആഷിക് അബു ഒരുക്കുന്ന വൈറസ്, അതുപോലെ പ്രവീൺ  പ്രഭാറാം  സംവിധാനം ചെയ്യാൻ പോകുന്ന കൽക്കി, മനു അശോകൻ ഒരുക്കുന്ന ഉയരെ എന്നിവയാണ് ടോവിനോ ചെയ്യുന്ന മറ്റു ചിത്രങ്ങൾ. മിന്നൽ മുരളി എന്ന ഒരു ബേസിൽ ജോസെഫ് ചിത്രവും ടോവിനോ നായകനായി അനൗ

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

8 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.