1998 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ ഫാസിൽ ചിത്രമാണ് ഹരികൃഷ്ണൻസ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ നായകന്മാരായി അഭിനയിച്ച ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ അന്നത്തെ യുവതാരമായ കുഞ്ചാക്കോ ബോബനും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഹരികൃഷ്ണൻസ് റിലീസ് ചെയ്ത് 26 വർഷങ്ങൾ പിന്നിടുമ്പോൾ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബൻ വീണ്ടും ഒന്നിക്കുകയാണ്.
മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇവർ മൂന്നു പേരും ഒന്നിക്കുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. ഒപ്പം നിർണ്ണായക വേഷത്തിൽ കുഞ്ചാക്കോ ബോബനും ആസിഫ് അലിയും അഭിനയിക്കും. ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ആറ് മാസത്തോളം എടുത്താണ് പൂർത്തിയാക്കുക. മോഹൻലാലിന് ഈ ചിത്രത്തിൽ ഇരുപതോളം ദിവസത്തെ ഷൂട്ട് ആണ് ഉണ്ടാവുക. അദ്ദേഹം അടുത്ത വർഷമാണ് ചിത്രത്തിൽ ജോയിൻ ചെയ്യുക.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി 80 കോടിയോളം ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുക എന്നാണ് സൂചന. കേരളം, ശ്രീലങ്ക, ലണ്ടൻ, ഡൽഹി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിർമ്മിക്കുക എന്നും വാർത്തകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഇപ്പോൾ ജിതിൻ ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടി ഇനി ജോയിൻ ചെയ്യുന്നത് മഹേഷ് നാരായണൻ ചിത്രത്തിലാണ്. നേരത്തെ ഫഹദ് ഫാസിൽ ചെയ്യാനിരുന്ന വേഷമാണ് ഈ ചിത്രത്തിൽ ആസിഫ് അലി ചെയ്യാൻ പോകുന്നത്. ഡേറ്റ് ക്ലാഷ് കാരണമാണ് ഫഹദ് പിന്മാറിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.