[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബേസിൽ ജോസഫ്- ടോവിനോ തോമസ് ടീം വീണ്ടും; മരണ മാസ്സ് വരുന്നു

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണ മാസ്സ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ടോവിനോ തോമസും. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ടോവിനോ തോമസ് ഇതിൽ അതിഥി വേഷവും ചെയ്യുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ വാർത്തകൾ പറയുന്നത്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ബേസിൽ ജോസഫ്, അരുൺ കുമാർ അരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും, പിന്നീട് .ആഡ് ഫിലിമുകൾ ഒരുക്കുകയുംചെയ്ത ആളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശിവപ്രസാദ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്

ഡാർക്ക് ഹ്യൂമർ ജോണറിൽ കഥ പറയുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അനിഷ്മ അനിൽകുമാറാണ്. രാജേഷ് മാധവൻ, ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സിജു സണ്ണിയുടെ കഥയ്ക്ക് സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ മുഹ്‍സിന്‍ പരാരി, സംഗീതം ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം നീരജ് രവി, എഡിറ്റിംഗ് ചമന്‍ ചാക്കോ.

ടോവിനോ തോമസ് നായകനായ ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ബേസിൽ ജോസഫ് ഒരു നടനായി ടോവിനോക്കൊപ്പം അഭിനയിച്ച് ഈ അടുത്തിടെ റിലീസ് ചെയ്തത് ബ്ലോക്ക്ബസ്റ്ററായ അജയന്റെ രണ്ടാം മോഷണമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.