[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മുത്തപ്പന്റെ കഥയുമായി സാമ്യമുള്ള സിനിമ “കാെറഗജ്ജ” മലയാളത്തിലും.

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയുംആഗ്രഹമാനണ് കരാവലി (കറാവളി)ഭാഗത്തെ ആരാധ്യ ദൈവമായ “കാെറഗജ്ജ” യുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണമെന്ന്. “കാെറഗജ്ജ” എന്ന ടൈറ്റിൽ ലഭിക്കുന്നതിനു വേണ്ടി ഫിലിം ചേംബറിൽ സമർപ്പിച്ച അപേക്ഷരുടെ നീണ്ട പട്ടിക തന്നെയുണ്ട്. അതു കൂടാതെ “കാെറഗജ്ജ”നെ കുറിച്ചുള്ള രണ്ടു മൂന്ന് സിനിമകൾ പൂർത്തീകരിക്കാനാവാതെ നിന്നു പോയിട്ടുണ്ട്. ഇതിനിടയിൽ ഭാഗ്യവശാൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അത്താവാർ സംവിധാനം ചെയ്ത “കൊറഗജ്ജ” പ്രദർശനത്തിന് ഒരുങ്ങുകയാണ്.ഇതോടെ കർണാടകയിലെ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സക്സസ് ഫിലിംസ് ത്രിവിക്രമ സിനിമാസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന”കാെറഗജ്ജ” എന്ന സിനിമ മലയാളം, തമിഴ്,തെലുഗു,തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തിക്കുന്നു. ചിത്രീകരണത്തി മുമ്പ് ടെലികോം മിനിസ്ട്രിയിൽ ഉന്നത ഉദ്യോഗസ്ഥനായ സുധീർ അത്താവാർതന്റെ ജോലി രാജി വെച്ചു.തുടർന്ന് ഒന്നര വർഷം, പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന “തനിയ” എന്ന ആദിവാസി യുവാവ് ‘കാെറഗജ്ജ’നായി ദൈവികത്വം
ലഭിച്ചതെങ്ങനെ എന്ന് പഠനം നടത്തി.

കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കാെറഗജ്ജന്റെ കഥയുമായി സാമ്യമുണ്ടെന്ന്
പറയപ്പെടുന്നു. മുത്തപ്പനും കാെറഗജ്ജനും ഒന്നാണെന്നും പറയുന്നവരുമുണ്ട്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ടു പേരുടെയും ജീവിത കഥയ്ക്ക് നല്ല സാമ്യതയുണ്ട്.

ഈ “സിനിമയിൽ ഹോളിവുഡിലും-ബോളിവുഡിലും പ്രശസ്ത അഭിനേതാവായ കബീർ ബേദി, ഹോളിവുഡ്-ബോളിവുഡിലും ഫ്രഞ്ച് സിനിമകളുടെ കാെറിയോഗ്രാഫറും യൂറോപ്യൻ ബാൾ ഡാൻസറുമായ സന്ദീപ് സോപർക്കർ,ബോളിവുഡിലെ പ്രശസ്തനായ നൃത്തസംവിധായകൻ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത താരം ഭവ്യ, സ്വന്തം എന്ന് കരുതി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയയായ നടി ശ്രുതി തുടങ്ങിയവർ “കാെറഗജ്ജാ” സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നു. ശ്രുതി മമ്മൂട്ടിക്കൊപ്പം “ഒരാൾ മാത്രം” എന്ന ചിത്രത്തിലും ജയറാമിനൊപ്പം “കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ”എന്ന സിനിമയിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ “വിധേയൻ” എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി പടീൽ ഈ ചിത്രത്തിൽ അഭിയയിക്കുന്നുണ്ട്. കന്നട,തുളു ഭാഷകളിലെ പ്രശസ്ത നാടക അഭിനേതാവ് കൂടിയാണ് നവീൻ.

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എറണാകുളത്താണ് “കൊറഗജ്ജാ”യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അധികവും നിർവ്വഹിക്കുന്നത്. ശബ്ദമിശ്രണം മുംബൈയിൽ പുരോഗമിക്കുന്നു. മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ മനോജ് പിള്ളയും പവൻ കുമാറും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രശസ്ത വിഎഫ്എക്സ് ക്കാരായ ലവൻ- കുശൻ ഗ്രാഫിക്സ് നിർവ്വഹിക്കുന്നു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് കരസ്ഥമാകിയ ലിജു പ്രഭാകറാണ് കളറിസ്റ്റ്. ജിത്-ജോഷ്,വിദ്യാധർ ഷെട്ടി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈൻ- ബിപിൻ ദേവ്. മലയാളസിനിമയിലെ പ്രഗൽഭരായ ടെക്നീഷ്യന്മാരുടെ ആത്മാർത്ഥമായ ശ്രമങ്ങളും “കൊറഗജ്ജാ”എന്ന ഈ സിനിമയുടെ പിന്നിലുണ്ട്.

അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ സംവിധായകൻഎം. എസ് സത്യൂവിന്റെ ചിത്രങ്ങളിൽ ഗാനരചയിതാവും, സഹസംവിധായാകനുമായിരുന്ന സുധീർ അത്താവാർ ഇതിനോടകം മൂന്നു റേഡിയോ മിർച്ചി അവാർഡുകളും, ബിഗ്എഫ്. എം 92.7 അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകളും കരസ്ഥമാകിയിട്ടുണ്ട്.നാടകത്തിലായിരുന്നു കലാ ജീവിതത്തിന്റെ തുടക്കം. സുധീർ അത്താവാറിന്റെ “ഗുൽ എ ബകാവലി ” എന്ന നാടകം എട്ടാമത്തെ വേൾഡ് തിയ്യേറ്റർ ഒളിമ്പിക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കു മുമ്പ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ,മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്കാരം ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ രമേശ് ബയസ്,സുധീർ അത്താവാറിന് നല്കി ആദരിച്ചു.രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് നേടിയിട്ടുണ്ട്.കൂടാതെ “കൊറഗജ്ജാ”എന്ന ചിത്രത്തിൽ കലാസംവിധായകൻണ്കോസ്റ്റ്യൂം ആന്റ് മേക്കപ്പ് ഡിസൈനറായും സുധീർ അത്താവാർ പ്രവർത്തിച്ചിട്ടുണ്ട്.

ജനുവരിയിൽ “കൊറഗജ്ജാ” കേരളത്തിലും പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്,വിവേക് വിനയരാജ്.

webdesk

Recent Posts

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 days ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

4 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

7 days ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

7 days ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

1 week ago

This website uses cookies.