[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലക്കി ഭാസ്കറിന് പ്രശംസയുമായി മെഗാസ്റ്റാർ ചിരഞ്ജീവി; ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി ദുൽഖർ ചിത്രം

ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത സംവിധായകൻ വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കറിന് പ്രശംസയുമായി തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിത്രം കണ്ടതിനു ശേഷം അദ്ദേഹം അഭിനന്ദിച്ച വിവരം സംവിധായകൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെച്ചത്. 10 ദിവസം കൊണ്ട് 88 കോടി 70 ലക്ഷം രൂപ ആഗോള ഗ്രോസ് നേടിയ ചിത്രം ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്.

താൻ ആരാധിച്ചിരുന്ന തൻ്റെ ഹീറോ താൻ സംവിധാനം ചെയ്ത ചിത്രം കണ്ട് അഭിനന്ദിച്ചതിലുള്ള സന്തോഷം പങ്ക് വെച്ച വെങ്കി അറ്റ്ലൂരി, അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്കി ഭാസ്‌കറിന് അദ്ദേഹം നൽകിയ സ്നേഹത്തിനും നല്ല വാക്കുകൾക്കും വെങ്കി അറ്റ്ലൂരി നന്ദി പറയുകയും ചെയ്തു. കേരളത്തിലും ഇരുനൂറിലധികം സ്ക്രീനുകളിൽ സൂപ്പർ വിജയം നേടി കുതിക്കുകയാണ് ചിത്രം. ഇതിനോടകം 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കലക്ഷൻ എന്നാണ് സൂചന. റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ചയും കേരളത്തിലും ആഗോള തലത്തിലും ഗംഭീര പ്രേക്ഷക പിന്തുണയാണ് ലക്കി ഭാസ്‌കറിനു ലഭിച്ചത്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.