ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഗരുഡൻ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ വർമ്മ. പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നിർമ്മിച്ചത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അരുൺ വർമ്മ. തന്റെ രണ്ടാമത്തെ ചിത്രം കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് അദ്ദേഹം ഒരുക്കുന്നത് എന്നാണ് സൂചന. ഗരുഡന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ രണ്ടാമത്തെ ചിത്രവും നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. മൂന്നു ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് ഈ അടുത്തിടെ പ്രഖ്യാപിച്ചത്.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ” ആണ് അതിലെ ആദ്യത്തെ ചിത്രം. ഈ ചിത്രത്തിന്റെ പൂജ വേളയിൽ ആണ് ലിസ്റ്റിൻ വേറെ രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ചത്. നവാഗതനായ അമല്‍ ഷീല തമ്പി സംവിധാനം ചെയുന്ന ബിജു മേനോന്‍ ചിത്രം, ഗരുഡന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണവ.
അതുപോലെ മാജിക് ഫ്രെയിംസ് നിർമ്മിച്ച ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന എക്‌സ്ട്രാ ഡീസന്റ് (ഇ.ഡി), ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്നിവ റിലീസിനും തയ്യാറെടുക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചു മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.