[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്രിസ്മസ് കളറാക്കാൻ റൈഫിൾ ക്ലബ്; പ്രാവിൻകൂട് ഷാപ്പ് ജനുവരിയിലേക്ക്?

ആഷിഖ് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ റൈഫിൾ ക്ലബ് ക്രിസ്മസ് റിലീസായി തീയേറ്ററുകളിലേക്ക്. ഡിസംബർ 19 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു.

ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്‌, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത്‌ മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ എന്നിങ്ങനെ ഒരു വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് റെക്സ് വിജയൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, എഡിറ്റർ- വി സാജൻ, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ, സംഘട്ടനം- സുപ്രീം സുന്ദർ.

റൈഫിൾ ക്ലബ് ഡിസംബർ 19 നു എത്തുന്നതോടെ ക്രിസ്മസിന് എത്തുന്ന മലയാള ചിത്രങ്ങളുടെ എണ്ണം മൂന്നായി. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ, മോഹൻലാൽ ഒരുക്കിയ ബറോസ് എന്നിവയാണ് മറ്റു ക്രിസ്മസ് റിലീസുകൾ. ബേസിൽ ജോസഫ്- സൗബിൻ ഷാഹിർ ടീം അഭിനയിച്ച പ്രാവിൻകൂട് ഷാപ്പ് നേരത്തെ ക്രിസ്മസിന് പ്ലാൻ ചെയ്തെങ്കിലും ഇപ്പോൾ ജനുവരിയിലേക്കു മാറ്റി എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.